യൂറോ മില്ല്യണ്‍ ജാക്ക്പോട്ട് ഇപ്പോള്‍ ബ്രിട്ടന്റെ സ്വന്തം ലോട്ടറിയാണ്. തുടര്‍ച്ചയായ അഞ്ചാം തവണയാണ് ഇത് ബ്രിട്ടന് ഭാഗ്യം കൊണ്ട് വരുന്നത്. ഇപ്രാവശ്യം 38 മില്ല്യണ്‍ പൌണ്ടാണ് ഭാഗ്യവാനായ ബ്രിട്ടീഷുകാരന്‍ നേടിയിട്ടുള്ളത്. ഭാഗ്യ നമ്പറുകള്‍ ആയ 3,4,12,23,50 എന്നിവയും ലക്കി സ്റ്റാറുകളായ 4,7 എന്നീ നമ്പരുകളുമാണ് ജാക്പോട്ട് നേടിക്കൊടുത്തത്.
ബ്രിട്ടണിലെ ഫുട്ബോള്‍ ഇതിഹാസം വെയിന്‍ റൂണിയെക്കാള്‍ സമ്പന്നനാകുവാന്‍ പോകുകയാണ് ഈ ഭാഗ്യവാന്‍. റൂണിയുടെ സമ്പാദ്യം 37 മില്ല്യണ്‍ ആയിട്ടാണ് കണക്കാക്കുന്നത്. ഈ വര്ഷം ഇത് അഞ്ചാമത്തെ ജാക്പോട്ടാണ് ബ്രിട്ടണില്‍ ലഭിക്കുന്നത്. ഈ തുകകള്‍ ബ്രിട്ടന്റെ സാമ്പത്തികപ്രതിസന്ധിക്ക് ചെറിയ രീതിയില്‍ ആശ്വാസമാകുന്നുണ്ട്. പണം എല്ലാം ബ്രിട്ടണില്‍ തന്നെ ചിലവഴിക്കുന്നതിനാല്‍ ഈ തുക കൊണ്ട് നേട്ടം വരുന്നത് ജനങ്ങള്‍ക്ക് തന്നെയാണ്.
ജനുവരി 20നാണ് ഇ വര്ഷം ആദ്യമായി ജാക്പോട്ട് ലഭിച്ചത്. 40.6 മില്ല്യണ്‍ ആണ് ലഭിച്ചത്. ശേഷം ഫെബ്രുവരി 7നു 45.1 മില്ല്യണ്‍ ലഭിക്കുകയുണ്ടായി. അതിനു മൂന്നു ആഴ്ച്ചക്ക് ശേഷം ഫെബ്രുവരി 24നു പേര് പുറത്തറിയിക്കാത്ത ഭാഗ്യവാന്‍ 46.4 മില്ല്യണ്‍ നേടി. മാര്‍ച്ച് 2 നു മറ്റൊരു ഭാഗ്യവാന്‍ 22.1 മില്ല്യണ്‍ നേടുകയുണ്ടായി. കഴിഞ്ഞ വര്ഷം ഒക്ടോബറില്‍ നേടിയ 161 മില്ല്യണ്‍ ജാക്ക്പോട്ടു ആണ് ഇത് വരെയുള്ള ഏറ്റവും വലിയ ലോട്ടറി ഭാഗ്യം. ഭാഗ്യദേവത ബ്രിട്ടന് മുകളില്‍ ചിറകു വിരിച്ചു നില്‍ക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല