സ്വന്തംലേഖകന്‍: ബ്രിട്ടനില്‍ അധിവേഗ ഇന്റര്‍നെറ്റ് സംവിധാനം നിലവില്‍ വന്നു. ബ്രിട്ടീഷ് മൊബൈല്‍ ഫോണ്‍ ഓപ്പറേറ്റര്‍മാരായ ഇ.ഇ യാണ് യു.കെയില്‍ 5 ജി നെറ്റ്!വര്‍ക്ക് അവതരിപ്പിച്ചത്.5 ജി നെറ്റ്!വര്‍ക്ക് പൊതുജനങ്ങള്‍ക്കായി ലഭ്യമാക്കുമെന്ന് കഴിഞ്ഞയാഴ്ചയാണ് ഇ.ഇ പ്രഖ്യാപിച്ചത്. ബെല്‍ഫാസ്റ്റ്, ബര്‍മിങ്ഹാം, കാര്‍ഡിഫ്, എഡിന്‍ബര്‍ഗ്, ലണ്ടന്‍, മാഞ്ചസ്റ്റര്‍ ഉള്‍പ്പെടെയുള്ള അ!ഞ്ച് നഗരങ്ങളിലാണ് തുടക്കത്തില്‍ 5 ജി ലഭ്യമാകുക. സെക്കന്റില്‍ 700 മെഗാബൈറ്റാണ് 5 ജിയുടെ വേഗത.
ചൈനീസ് ടെലികോം കന്പനിയായ വാവെയാണ് ഇ.ഇയ്ക്ക് വേണ്ട 5 ജി സാങ്കേതിക സഹായം നല്‍കുന്നത്. എന്നാല്‍ വാവെയുടെ ആദ്യ 5ജി സ്മാര്‍ട്ട് ഫോണായ മേറ്റ് 20 എക്സില്‍ 5 ജി സംവിധാനം ലഭിക്കില്ല. വാവെയ്ക്ക് മേല്‍ അമേരിക്കയുടെ നിരോധനം നിലനില്‍ക്കുന്നിതിനാലാണ് ഈ നടപടിയെന്നാണ് നിഗമനം.
അതേസമയം, യൂറോപ്പിലെ മുന്‍നിര ടെലികോം സ്ഥാപനമായ വോഡഫോണ്‍ നാളെ യു.കെയില്‍ 5ജി സേവനം ആരംഭിക്കും. എന്നാല്‍ വോഡഫോണും വാവെ ഫോണുകളില്‍ 5ജി ലഭ്യമാക്കില്ല. വാവെയുടെയും എറിക്സന്റെയും സാങ്കേതിക വിദ്യകളാണ് വോഡഫോണും 5 ജിക്കായി ഉപയോഗിക്കുന്നത്. വാവെയ്ക്ക് മേലുള്ള ചാരവൃത്തി ആരോപണം പാശ്ചാത്യ വിപണികളില്‍ വാവെയക്ക് കനത്ത തിരിച്ചടിയാണുണ്ടാക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല