അടുത്ത വര്‍ഷം ചൊവ്വയിലേക്ക് സ്‌പേസ് ക്രാഫ്റ്റ് അയക്കാന്‍ തയ്യാറെടുക്കുന്ന ഇന്ത്യക്ക് 1.6 ബില്യണ്‍ പൗണ്ടിന്റെ സഹായധനം പ്രഖ്യാപിച്ചതില്‍ പൊതുജനങ്ങളുടെ പ്രതിക്ഷേധം. എട്ടുവര്‍ഷത്തേക്കാണ് 1.6 ബില്യണ്‍ പൗണ്ട് സഹായധനമായി ബ്രിട്ടന്‍ ഇന്ത്യയ്ക്ക് നല്‍കുന്നത്. ഈവര്‍ഷം ആദ്യം ഇന്ത്യയ്ക്കായി ബ്രിട്ടന്‍ നല്‍കുന്ന സഹായധനം അവസാനിപ്പിക്കുമെന്ന് കൂട്ടുകക്ഷി മന്ത്രിസഭ വ്യക്തമാക്കിയിരുന്നു. എന്നിട്ടും സഹായം നല്‍കാനുളള പുതിയ നീക്കം ജനങ്ങളുടെ പ്രതിക്ഷേധത്തിന് കാരണമായി തീര്‍ന്നിട്ടുണ്ട്.
എത്യോപ്യയ്ക്ക് ശേഷം ബ്രിട്ടനില്‍ നിന്ന് ഏറ്റവും കൂടുതല്‍ സഹായധനം കൈപ്പറ്റുന്ന രാജ്യമാണ് ഇന്ത്യ. 324.1 മില്യണാണ് എത്യോപ്യയ്ക്ക് ബ്രിട്ടന്‍ നല്‍കുന്ന സഹായധനം. നിലവില്‍ സഹായധനം നല്‍കുന്നത് നിര്‍ത്തിവെച്ചില്ലെങ്കില്‍ പിന്നീട് 2015 വരെ നിര്‍ത്താനാകില്ലെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ബ്രിട്ടനെ സംബന്ധിച്ച് കടുത്ത സാമ്പത്തിക പ്രയാസത്തിലൂടെ കടന്ന് പോകുന്ന സമയത്ത് ഇത്രയും വലിയ തുകകള്‍ സഹായധനമായി നല്‍കുന്നത് രാജ്യത്തിന്റ സാമ്പത്തിക വളര്‍ച്ചയെ മോശമായി ബാധിക്കുമെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ ഇരട്ട സാമ്പത്തികമാന്ദ്യം നേരിടുമ്പോഴും ജനങ്ങള്‍ നികുതി നല്‍കുന്ന പണം വിദേശധന സഹായം നല്‍കി ധൂര്‍ത്തടിക്കുന്നു എന്ന വിമര്‍ശനത്തില്‍ കഴമ്പില്ലെന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ വ്യക്തമാക്കി. വിദേശധനസഹായം നല്‍കുക എന്ന വാഗ്ദാനം പാലിക്കാന്‍ നമ്മള്‍ ബാധ്യസ്ഥരാണന്ന് കാമറൂണ്‍ പറഞ്ഞു. ഈ വര്‍ഷമാദ്യം പ്രതിരോധ ആവശ്യങ്ങള്‍ക്കായുളള ഒരു ടൈഫൂണ്‍ ഫൈറ്റ് ജെറ്റ് വിമാനം നല്‍കാനുളള കരാറില്‍ നിന്ന് ഇന്ത്യ ബ്രിട്ടനെ ഒഴിവാക്കിയിരുന്നു. പകരം ഒരു ഫ്രഞ്ച് കമ്പനിയ്ക്കാണ് കരാര്‍ നല്‍കിയത്. 13 ബില്യണ്‍ പൗണ്ടിന്റെ ഒരു വമ്പന്‍ കരാറായിരുന്നു ഇത്.
ഇന്ത്യയുടെ മുന്‍ ധനമന്ത്രിയായിരുന്ന പ്രണബ് മുഖര്‍ജി ബ്രിട്ടന്റെ ധനസഹായം സ്വീകരിക്കുന്നതില്‍ വിമുഖത കാട്ടിയിരുന്നു. വളര്‍ന്നുവരുന്ന സാമ്പത്തിക ശക്തിയായ ഇന്ത്യയ്ക്ക് കപ്പലണ്ടി വാങ്ങാനുളള പണം പോലുമില്ല ബ്രിട്ടന്റെ ധനസഹായം എന്നായിരുന്നു പ്രണബിന്റെ പ്രതികരണം. യുകെ ഇന്ത്യയ്്ക്ക് പ്രതിവര്‍ഷം 280 മില്യണ്‍ പൗണ്ടിന്റെ സഹായമാണ് നല്‍കുന്നത്. 1963 മുതല്‍ രാജ്യത്തിന്റെ സ്വപ്‌ന ബഹിരാകാശ പദ്ധതിക്കാകട്ടെ 2011/ 12 ല്‍ മാറ്റിവച്ചാതാകട്ടെ 292.5 മില്യണ്‍ പൗണ്ടും.
ബ്രിട്ടീഷ് കോളനി വാഴ്ചയില്‍ നിന്നും ഇന്ത്യ സ്വതന്ത്രയായതിന്റെ അറുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഇന്ത്യുയുടെ ചൊവ്വാ ദൗത്യത്തെ കുറിച്ച് പ്രഖ്യാപിച്ചത്. രാജ്യം ലോകശക്തികളിലൊന്നായി വളരുന്നതിന്റെ ലക്ഷണമാണ് ചൊവ്വാ ദൗത്യമെന്നും പ്രധാനമന്ത്രി പറഞ്ഞു. എന്നാല്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ വൈദ്യുതിയും വെളളവുമില്ലാതെ കഴിയുമ്പോള്‍ കോടികള്‍ ചെലവഴിച്ച് ചൊവ്വാ ദൗത്യം നടത്തുന്നതിനെതിരേ സന്നദ്ധ സംഘടനകള്‍ രംഗത്തെത്തി. രണ്ടാഴ്ച മുമ്പുണ്ടായ പവര്‍ഗ്രിഡ് തകരാറിനെ തുടര്‍ന്ന് 600 മില്യണ്‍ ജനങ്ങള്‍ ഇരുട്ടിലായിരുന്നു. ലോകത്തെ തന്നെ ഏറ്റവും വലിയ വൈദ്യുത തകരാറായിരുന്നു ഇത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല