ബ്രിട്ടണിലെ ക്രിസ്മസ് കാലം എത്രത്തോളം തണുത്തുവിറച്ചാണ് പോകുന്നതെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമൊന്നും കാണില്ല. എന്നാല്‍ ക്രിസ്മസൊക്കെ കഴിഞ്ഞു. അമ്പത് നോയമ്പും കഴിഞ്ഞ് ഈസ്റ്റര്‍ വരാന്‍ പോകുന്നു. എന്നാല്‍ ഈസ്റ്റര്‍ കാലം തണുത്തുവിറയ്ക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നത്. ആര്‍ട്ടിക്കിലെ കാലാവാസ്ഥ വ്യതിയാനമാണ് ഇതിന് കാരണമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിക്കുന്നത്.
കടുത്ത മഞ്ഞുകാലം കഴിഞ്ഞ് ഇപ്പോള്‍ ചൂടുകാലത്തേക്ക് പ്രവേശിച്ചിരിക്കുന്ന ബ്രിട്ടണില്‍ വീണ്ടും മഞ്ഞുകാലം തിരിച്ചുവരുന്നതിന്റെ സൂചനയാണ് ലഭിച്ചിരിക്കുന്നത്. പൂജ്യം ഡിഗ്രിയില്‍ കുറഞ്ഞ തണുപ്പിലേക്ക് പോകാനുള്ള സാധ്യതയാണ് കാലാവസ്ഥ നിരീക്ഷകേന്ദ്രങ്ങള്‍ നല്‍കുന്നത്. നോര്‍വ്വേയില്‍നിന്നുള്ള തണുത്തകാറ്റ് സ്കോട്ട്ലന്‍റിലും നോര്‍ത്തേന്‍ ഇംഗ്ലണ്ടിലും തണുപ്പുകാലം നല്‍കുന്നുമെന്നാണ് അറിയുന്നത്. രാത്രികാലങ്ങളില്‍ മൈനസ് പതിനൊന്ന് ഡിഗ്രിവരെ താഴാന്‍ സാധ്യതയുണ്ടെന്നും സൂചനകളുണ്ട്. രണ്ട് മുതല്‍ എട്ടിഞ്ച് വരെ ഉയരത്തില്‍ മഞ്ഞുവീഴ്ചയുണ്ടാകാനും സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. തെക്കന്‍ ലണ്ടനിലായിരിക്കും മഞ്ഞുവീഴ്ച ഏറ്റവും രൂക്ഷമാകുകയെന്നാണ് അറിയാന്‍ കഴിയുന്നത്. കെന്റ്, സുസെസ്ക് തുടങ്ങിയ സ്ഥലങ്ങളിലും കാര്യമായ മഞ്ഞുവീഴ്ചയുണ്ടാകാന്‍ സാധ്യതയുണ്ട്. ലണ്ടന്‍ നഗരത്തിലും കാര്യമായ മഞ്ഞുവീഴ്ചയുണ്ടാകും.
വരുംദിവസങ്ങള്‍ മുതല്‍തന്നെ ബ്രിട്ടണിലെ ഈസ്റ്റര്‍ മഞ്ഞുകാലം തുടങ്ങുമെന്നാണ് അറിയുന്നത്. ഇന്നലെ പുറത്തിറക്കിയ കാലാവസ്ഥ റിപ്പോര്‍ട്ടുകള്‍ പ്രകാരം നാളെ രാത്രിമുതല്‍ മൈനസ് നാലു ഡിഗ്രിയായിരിക്കും തണുപ്പ്. രാത്രികാലങ്ങളില്‍ വണ്ടിയോടിക്കുന്നവര്‍ വളരെ സൂക്ഷിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഈസ്റ്റര്‍ കഴിഞ്ഞുള്ള കുറച്ച് നാളുകളിലും ആര്‍ട്ടിക് കാലാവസ്ഥ തുടരുമെന്നാണ് അറിയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല