യൂറോപ്പിലെ പ്രശ്നങ്ങള്‍ ബ്രിട്ടനെ സ്വാധീനിക്കാന്‍ തുടങ്ങിയിട്ട് നാളുകള്‍ ഏറെയായി.സൂക്ഷ്മമായി വിശകലനം നടത്തിയപ്പോള്‍ യൂറോപ്പ്യന്‍ യൂണിയനില്‍ ചേര്‍ന്നതില്‍ രാജ്യത്തിന് നഷ്ട്ടമാണ് സംഭവിച്ചിരിക്കുന്നത്.ഒരു വശത്ത് സാമ്പത്തിക പാക്കേജുകള്‍ ഭാരമാകുമ്പോള്‍ മറു വശത്ത് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റം ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ ചില്ലറയല്ല.രാജ്യത്തെ തൊഴിലില്ലായ്മയ്ക്ക് പ്രധാന കാരണം യൂറോപ്പിന്റെ ഇതര ഭാഗത്ത് നിന്നുള്ള കുടിയേറ്റക്കാരുടെ ഒഴുക്കാണ് എന്നത് പരസ്യമായ രഹസ്യമാണ്.തരം കിട്ടുമ്പോഴെല്ലാം യൂറോപ്പിന് പുറത്ത് നിന്നുള്ള ആളുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുതിയപ്പോഴും യൂരോപ്പുകാരെ സഹിക്കാന്‍ മാത്രമേ ബ്രിട്ടീഷ് ഭരണാധികാരികള്‍ക്ക് കഴിഞ്ഞിരുന്നുവുള്ളൂ.
എന്തായാലും അള മുട്ടിയാല്‍ ചേരയും കടിയ്ക്കും എന്നാ നിലയിലാണ് കാര്യങ്ങള്‍ പോകുന്നത് എന്നാണു ഇപ്പോള്‍ ലഭിക്കുന്ന വാര്‍ത്തകള്‍.യൂറോപ്യന്‍ യൂണിയനിലെ പ്രശ്നങ്ങള്‍ തീരുന്നില്ലെങ്കില്‍ യൂണിയനില്‍ നിന്നും പിന്മാറാനുള്ള തീരുമാനമാണ് ബ്രിട്ടീഷ് മന്ത്രിമാര്‍ ഇപ്പോള്‍ കൈക്കൊണ്ടിരിക്കുന്നത്.വര്‍ഷങ്ങളായി പരിഹിഹരിക്കപെടാതെ പോകുന്ന പ്രതിസന്ധിയും അത് വഴി രാജ്യത്തിനുണ്ടാകുന്ന ബാധ്യതയുമാണ് ഇങ്ങനെയൊരു തീരുമാനമെടുക്കാന്‍ മന്ത്രിമാരെ പ്രേരിപ്പിച്ചിരിക്കുന്നത്.പേര് വെളിപ്പെടുത്താന്‍ വിസമ്മിതിച്ച ഒരു മന്ത്രിയാണ് ഈ രഹസ്യ തീരുമാനം പുറം ലോകത്തെ അറിയിച്ചത്.
ഞായറാഴ്ച ഗ്രീസില്‍ നടക്കുന്ന തിരഞ്ഞെടുപ്പോടെ യൂറോപ്യന്‍ യൂണിയന്‍റെ കാര്യങ്ങള്‍ ഏതാണ്ട് കുഴഞ്ഞു മരിയുമെന്നു ഏകദേശം ഉറപ്പായി.അഭിപ്രായ വോട്ടെടുപ്പില്‍ തീവ്ര ഇടതുപക്ഷ പാര്‍ട്ടികള്‍ക്കാണ് മുന്‍തൂക്കം ലഭിച്ചിരിക്കുന്നത്.ഇവര്‍ ജയിച്ചാല്‍ ഗ്രീസിനു മേല്‍ യൂറോപ്യന്‍ യൂണിയന്‍ ഏര്‍പ്പെടുത്തിയ സുരക്ഷാ പാക്കേജിലെ ചെലവ് ചുരുക്കല്‍ നയങ്ങളുടെ കാര്യം അധോഗതിയാവും.ഇതോടെ യൂണിയന്‍റെ ബില്യന്‍ കണക്കിന് പണവും മേഖലയിലെ ബാങ്കുകളുടെ മുതല്‍ മുടക്കും വെള്ളത്തിലാവും.ഗ്രീസ് യൂണിയന് പുറത്തു പോവുകയും യൂറോ കറന്‍സി ഉപേക്ഷിക്കുകയും ചെയ്യും.
ഇത് കൂടാതെ സ്പെയിനിലും അയര്‍ലണ്ടിലും ഇറ്റലിയിലും ഉടലെടുത്തിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയും ബ്രിട്ടനെ യൂറോപ്യന്‍ യൂണിയനില്‍ നിന്നും പിന്മാറുന്നതിന് പ്രേരിപ്പിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല