വര്‍ഷത്തിന്റെ അവസാനത്തോട് കൂടെ സംഭവിക്കും എന്ന് കരുതിയ സാമ്പത്തിക ഞെരുക്കം തൊട്ടടുത്ത് എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.ബ്രിട്ടന്റെ സാമ്പത്തികത്തില്‍ ഒക്റ്റോബറിനും ഡിസംബറിനും ഇടയിലുണ്ടായ 0.2 ശതമാനം ചുരുക്കം സാമ്പത്തിക വിദഗ്ദന്മാരെ ആശയക്കുഴപ്പത്തിലാക്കി. സാമ്പത്തിക പ്രതിസന്ധിയുടെ വക്കത്താണ് ബ്രിട്ടന്‍ നില്‍ക്കുന്നത് എന്നതിന് യാതൊരു സംശയവും വേണ്ടെന്നു വിദഗ്ദര്‍ ചൂണ്ടിക്കാട്ടി.
ചാന്‍സലര്‍ ജോര്‍ജ് ഓസ്ബന്‍ ചിലവുകള്‍ ചുരുക്കി ഈ പ്രതിസന്ധിയില്‍ നിന്നും രക്ഷനേടാന്‍ ശ്രമിക്കുമെന്ന് അറിയിച്ചു. ബ്രിട്ടന്‍ ഇപ്പോള്‍ കടബാധ്യതയിലാണ് എന്നത് സത്യം തന്നെയാണ്. ആ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അവസ്ഥകള്‍ വളരെ മോശമാകും എന്നും അദ്ദേഹം അറിയിച്ചു. കാലാവസ്ഥാ വ്യതിയാനം മൂലം വൈദ്യുതി ചെലവ് 4.1% കുറഞ്ഞിട്ടുണ്ട്. മാത്രവുമല്ല 0.9% വൈദ്യുതി നിര്‍മ്മാണത്തില്‍ കുറവുമുണ്ട്.
2011ഇല്‍ 0.9% ശതമാനമാണ് വളര്‍ച്ച ഉണ്ടായത്. 2010 ലെ വളര്‍ച്ച 2.1 ശതമാനം ആയിരുന്നു. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഗവര്‍ണ്ണര്‍ ആയ സര്‍ മെര്‍വിന്‍ കിംഗ് കഴിഞ്ഞ രാത്രിയില്‍ പറഞ്ഞത് ബ്രിട്ടന്‍ സാമ്പത്തികം പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത് എന്നാണ്. സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാനായി ബാങ്ക് ഓഫ് ഇംഗ്ലണ്ട് ബില്ല്യന്‍ കണക്കിനു പൌണ്ട് ബ്രിട്ടന് സമ്പദ്ഘടനയിലേക്ക് സഹായമായി നല്‍കും. സര്‍ക്കാര്‍ കരുതിയിരുന്ന 3.0 ശതമാനം വളര്‍ച്ചയേക്കാള്‍ വളരെ കുറവാണ് ഈ വര്ഷം സംഭവിച്ചു കൊണ്ടിരിക്കുന്നത്. 0.3 ശതമാനം വളര്‍ച്ച മാത്രമാണ് ഈ വര്ഷം ബ്രിട്ടന് കൈവരിച്ചു കൊണ്ടിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല