വായുവിനെക്കാളും വെള്ളത്തെക്കാളും കൂടുതലായി മദ്യത്തിനും സെക്സിനും പ്രാധാന്യം നല്‍കുന്നവരാണ് ഭൂരിപക്ഷം ബ്രിട്ടിഷ് ജനതയും.ഈ രാജ്യത്തിന്റെ അധപതനത്തിനും മൂല കാരണം ഈ അനാവശ്യ അഭിനിവേശം തന്നെ.നന്നേ ചെറുപ്പത്തില്‍ തന്നെ സദാചാര മൂല്യങ്ങള്‍ വെടിയുന്നത് മൂലമാണ് ബ്രിട്ടിഷ് യുവത്വം വഴി തെറ്റുന്നത്.അതിനു തക്കതായ് സാഹചര്യങ്ങള്‍ രാജ്യത്ത് നിലവില്‍ ഉണ്ടെന്നതായിരുന്നു പ്രധാനമായും ഈ മൂല്യ തകര്‍ച്ചയ്ക്ക് കാരണം.
എന്തായാലും ഇപ്പോഴത്തെ കൂട്ടു കക്ഷി സര്‍ക്കാര്‍ രാജ്യത്തിന്റെ പതനത്തിന്റെ കാരണങ്ങള്‍ ഒന്നൊന്നായി കണ്ടെത്തി അത് പരിഹരിക്കാനുള്ള നടപടികള്‍ എടുക്കുകയാണ്.ക്രിസ്ത്യന്‍ വിശ്വാസത്തിലേക്ക് ജനങ്ങള്‍ തിരികെ വരണമെന്ന് ആഹ്വാനം ചെയ്ത ഡേവിഡ് കാമറൂണ്‍ മദ്യത്തിന്റെ വിലയും അടുത്ത കാലത്ത് വര്‍ധിപ്പിച്ചത് നികുതി വരുമാന വര്‍ധനയ്ക്ക് ഉപരിയായി യുവതലമുറയെ മദ്യ ഉപഭോഗത്തില്‍ നിന്നും പിന്തിരിപ്പിക്കുക എന്ന ഉദ്ദേശം മനസ്സില്‍ വച്ചുകൊണ്ട് തന്നെയാണ്.
ഇപ്പോഴിതാ ഇന്റര്‍നെറ്റ് അശ്ലീലം നിരോധിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്.ഇതു സംബന്ധിച്ച നിയമം പാസാക്കുന്നതിനായി പാര്‍ലമെന്റില്‍ എം പി മാര്‍ ഇന്ന് മുതല്‍ ചര്‍ച്ച ആരംഭിക്കും.ഈ നിയമം പാസായാല്‍ എല്ലാ ഇന്റര്‍നെറ്റ് സര്‍വിസ് ദാതാക്കളും ഹാര്‍ഡ് കോര്‍ അശ്ലീലത്തിന് നിരോധനം ഏര്‍പ്പെടുത്തേണ്ടി വരും.ഇനി അഥവാ അശ്ലീലം കാണണമെന്ന് അത്ര്യക്ക് നിര്‍ബന്ധമാണെങ്കില്‍ പതിനെട്ടു വയസിനു മുകളില്‍ പ്രായമുണ്ടെന്നു തെളിയിക്കേണ്ടി വരും.ഇതിനു പ്രായം തെളിയിക്കുന്ന വ്യകതമായ തെളിവ് നല്‍കേണ്ടിയും വരും
എന്തായാലും പുതിയ നിയമം നടപ്പില്‍ വന്നാല്‍ ഒരു പരിധി വരെ കൌമാരക്കാര്‍ അശ്ലീലം കാണുന്നത് തടയാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.നിലവില്‍ യു കെയിലെ പത്തില്‍ ആറു വീടുകളിലും കുട്ടികള്‍ യാതൊരു സെന്‍സറിങ്ങും ഇല്ലാതെയാണ് ഇന്റര്‍നെറ്റ് കാണുന്നത്.മാതാപിതാക്കള്‍ നിരീക്ഷിക്കുന്നില്ലെങ്കില്‍ അവര്‍ക്ക് എന്തും കാണാമെന്നു ചുരുക്കം.ടോറി എം പി ക്ലെയര്‍ പെരി നേതൃത്വം കൊടുത്ത സമിതിയാണ് ഇതു സംബന്ധിച്ച പഠനം നടത്തിയതും പുതിയ നിയമനിര്‍മാണം വേണമെന്ന നിര്‍ദേശം മുന്നോട്ട് വച്ചതും.
അങ്ങിനെ കാമറൂണിന് പതുക്കെ ബോധം വച്ച് തുടങ്ങിയിരിക്കുന്നു.ഇനി ഇവിടുത്തെ ചെറുപ്പക്കാര്‍ കള്ളടിച്ചു റോഡില്‍ കിടന്നു അടിപിടി കൂടുന്നതും പരസ്യമായി അശ്ലീലം ചെയ്യുന്നതും മനുഷ്യാവകാശ ത്തിന്‍റെ പേര് പറഞ്ഞു എന്തു പെക്കൂത്തും കാട്ടിക്കൂട്ടുന്നതും തടയാന്‍ താമസിയാതെ നിയമനിര്‍മാണം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം .
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല