യൂറോപ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ ബ്രിട്ടന്‍ ഒറ്റയ്ക്ക്. യൂറോസോണ്‍ നേതാക്കള്‍ മുന്നോട്ടുവച്ച യൂറോപ്യന്‍ യൂണിയന്‍ കരാര്‍ ഒപ്പിടാന്‍ തയ്യാറല്ലെന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ വ്യക്തമാക്കി. യൂറോപ്യന്‍ യൂണിയന്‍ രാഷ്ട്രങ്ങളെ ഒരു ദശാബ്ദക്കാലമായി പിടിച്ചുലയ്ക്കുന്ന സാമ്പത്തിക മാന്ദ്യത്തിന് പ്രതിവിധിയായി യൂറോസോണ്‍ നേതാക്കള്‍ മുന്നോട്ടുവച്ച കരാറിനെതിരെയാണ് കാമറൂണ്‍ എതിര്‍ത്തത്.
ചര്‍ച്ചയില്‍ പങ്കെടുത്ത 27 യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ ബ്രിട്ടനൊഴികെയുള്ള എല്ലാ രാജ്യങ്ങളും കരാറുമായി മുന്നോട്ടു പോകാമെന്ന് അറിയിച്ചിട്ടുണ്ട്. ഇതോടെ യൂറോപ്യന്‍ യൂണിയനില്‍ ബ്രിട്ടന്‍ ഒറ്റപ്പെട്ടിരിക്കുകയാണ്. യൂറോപ്യന്‍ യൂണിയന്‍ അംഗത്വം രാജിവയ്ക്കാനുള്ള രാജ്യത്തിന്റെ നീക്കമായാണ് കരാറില്‍ ഒപ്പിടാന്‍ തയ്യാറല്ലെന്ന് കാമറൂണ്‍ വ്യക്തമാക്കിയത്.
ബ്രിട്ടനിലെ ജനങ്ങള്‍ക്കിടയില്‍ യൂറോപ്യന്‍ യൂണിയന്‍ അംഗത്വം രാജിവയ്ക്കണമെന്ന ആവശ്യം ശക്തമാണ്.
തങ്ങളുടെ പാര്‍ലമെന്റിന്റെ അംഗീകാരം ലഭിച്ചു കഴിഞ്ഞാല്‍ കാരാറുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്നാണ് ബള്‍ഗേറിയ, ചെക്ക് റിപ്പബ്ലിക്, ഡെന്മാര്‍ക്ക്, ഹംഗറി, ലറ്റ്‌വിയ, ലിതൂനിയ, പോളണ്ട്, റുമേനിയ, സ്വീഡന്‍ എന്നിവിടങ്ങളിലെ രാഷ്ട്രത്തലവന്മാര്‍ അറിയിച്ചത്. കരാര്‍ യൂറോസോണ്‍ രാഷ്ട്രങ്ങള്‍ക്ക് നല്ലതായിരിക്കുമെന്നും എന്നാല്‍ ഇതുകൊണ്ട് ബ്രിട്ടന് ഗുണമുണ്ടാകുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.
എല്ലാ രാഷ്ട്രങ്ങളെയും സഹായിക്കുമ്പോള്‍ ബ്രിട്ടന് തിരിച്ചും സഹായം ലഭിക്കുമെന്ന് ഉറപ്പു വരുത്തണമെന്നും ഈ ഉറപ്പ് ലഭിക്കാതെ കരാറുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്‍പര്യമില്ലെന്നുമാണ് കാമറൂണ്‍ പ്രസ്താവിച്ചത്. ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യത്തില്‍ തിരികെയുള്ള സഹായം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബ്രിട്ടന്റെ ഈ തീരുമാനം അവര്‍ക്ക് ദോഷം ചെയ്യുമെന്ന് യൂറോപ്യന്‍ യൂണിയന്‍ ഡയറക്ടര്‍ ക്രിസ്റ്റീന ലഗാര്‍ഡെ അറിയിച്ചു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല