സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുമ്പോഴും ബ്രിട്ടീഷ് നികുതിദായകരുടെ പണം ലാറ്റിനമേരിക്കന്‍ ശക്തികളായ ബ്രസീലിന് സഹായധനമായി ഒഴുകുന്നു. ലോകബാങ്ക് തയ്യാറാക്കിയ ലിസ്റ്റ് അനുസരിച്ച് സാമ്പത്തികശക്തികളുടെ ലിസ്റ്റില്‍ ബ്രിട്ടിന്റെ മുന്നിലേക്ക് കുതിക്കുന്ന രാഷ്ട്രമാണ് ബ്രസീല്‍. 2020ഓടെ ലിസ്റ്റില്‍ ബ്രസീല്‍ ആറാം സ്ഥാനത്തും ബ്രിട്ടന്‍ ഏഴാം സ്ഥാനത്തും എത്തുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ബ്രസീലിന് ഇപ്പോഴും സാമ്പത്തിക സഹായങ്ങള്‍ നല്‍കുന്നത് ബ്രിട്ടന്റെ വിദേശ നയത്തിന് മേല്‍ ശക്തമായ വിമര്‍ശനം ഉയരാന്‍ കാരണമായിട്ടുണ്ട്. ഏകദേശം 900 കോടി പൗണ്ടാണ് ബ്രിട്ടന്‍ പ്രതിവര്‍ഷം ബ്രസീലിന് നല്‍കുന്നത്. വാര്‍ഷിക വരുമാനത്തിന്റെ 0.57 ശതമാനം മുതല്‍ 0.7 ശതമാനം വരെ വരും ഇത്. കഴിഞ്ഞ വര്‍ഷം അധികമായി 124 കോടി പൗണ്ട് കൂടി അനുവദിച്ചിരുന്നു.
ലോകത്തിലെ രണ്ടാമത്തെ സാമ്പത്തിക ശക്തിയായ ചൈനയ്ക്കും വളര്‍ന്നു വരുന്ന സാമ്പത്തിക ശക്തിയായ ഇന്ത്യക്കും പോലും ബ്രിട്ടന്‍ ധനസഹായങ്ങള്‍ നല്‍കുന്നുണ്ട്. അതേസമയം ധനസഹായത്തിന് അര്‍ഹരായ ദരിദ്ര്യ രാജ്യങ്ങള്‍ക്ക് അനുവദിക്കുന്ന ധനസഹായം ഇല്ലാത്ത പദ്ധതികളുടെ പേരിലും അഴിമതിയിലും ദുരുപയോഗം ചെയ്യപ്പെടുന്നതായും വിമര്‍ശകര്‍ വിലയിരുത്തുന്നു.
സെന്റര്‍ ഓഫ് എക്കണോമിക്‌സ് ആന്‍ഡ് റിസര്‍ച്ച് പുറത്തു വിട്ട കണക്കുകളനുസരിച്ചും 2020ഓടെ ബ്രസീലിന് ലോകസാമ്പത്തിക ശക്തികളില്‍ അഞ്ചാമതെത്താന്‍ സാധിക്കും. ഇന്ത്യ അഞ്ചാം സ്ഥാനത്തായിരിക്കും അപ്പോള്‍. ഈ വര്‍ഷം ബ്രസീല്‍ 2.5 ലക്ഷം കോടി പൗണ്ടിന്റെ അധിക ഉത്പാദനം നടത്തുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ആഭ്യന്തര മൊത്ത ഉത്പാദനത്തിന്റെ അടിസ്ഥാനത്തിലാണ് ലിസ്റ്റ് തയ്യാറാക്കുന്നത്.
ബ്രിട്ടന്റെ സഹായം ഉപയോഗിച്ച് 1.36 കോടി പൗണ്ടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും ബ്രസീല്‍ ലക്ഷ്യമിടുന്നുണ്ട്. വളര്‍ന്നു വരുന്ന സാമ്പത്തിക ശക്തികളെ സഹായിക്കാനുള്ള ഫണ്ട് എന്ന നിലയിലാണ് ബ്രിട്ടന്‍ ബ്രസീലിനുള്ള സഹായം നീക്കി വച്ചിരിക്കുന്നത്. എന്നാല്‍ വളര്‍ന്നു വരുന്ന സാമ്പത്തിക ശക്തികളെ സഹായിക്കേണ്ടതുണ്ടോ എന്നാണ് ഭരണപക്ഷമായ ടോറി എം പിമാര്‍ തന്നെ ഇപ്പോള്‍ ചോദിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല