സ്വന്തം ലേഖകന്‍: സിറിയക്ക് രാസായുധം നിര്‍മ്മിക്കാനുള്ള വഴി തുറന്നു കൊടുത്തത് ബ്രിട്ടന്‍? ഗുരുതര ആരോപണങ്ങളുമായി സിറിയയിലെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍. ബശാര്‍ ഭരണകൂടം . ബ്രിട്ടനില്‍നിന്ന് രാസായുധങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന സരിന്‍ പോലുള്ള രാസപദാര്‍ഥങ്ങള്‍ ഇറക്കുമതി ചെയ്തിരുന്നു എന്നതിന് തെളിവുകള്‍ ഉണ്ടെന്നാണ് സിറിയയിലെ മനുഷ്യാവകാശ സംഘടനകള്‍ ആരോപിക്കുന്നത്.
ഇക്കാര്യത്തെക്കുറിച്ച് അന്വേഷണം നടത്തിയ ആംസ് എക്‌സ്‌പോര്‍ട്ട് കണ്‍ട്രോള്‍ കമ്മിറ്റി 2004 നും 2012 നുമിടെ സിറിയയിലേക്ക് രാസായുധങ്ങള്‍ നിര്‍മിക്കാനുള്ള രാസപദാര്‍ഥങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ ലൈസന്‍സ് നേടിയ കമ്പനികളെ കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ആവശ്യപ്പെട്ട് അന്നത്തെ ബ്രിട്ടീഷ് ബിസിനസ് സെക്രട്ടറിയായിരുന്ന വിന്‍സ് കേബിളിന് കത്തയച്ചിരുന്നു.
2014 ല്‍ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയായിരുന്ന വില്യം ഹേഗ് ബ്രിട്ടന്‍ സിറിയയിലേക്ക് രാസപദാര്‍ഥങ്ങള്‍ കയറ്റുമതി ചെയ്തിട്ടുണ്ടെന്നും അവ ബശ്ശാര്‍ ഭരണകൂടം രാസായുധങ്ങള്‍ നിര്‍മിക്കാന്‍ ദുരുപയോഗം ചെയ്തിരിക്കാമെന്നും പാര്‍ലമെന്റിനെ അറിയിച്ചിരുന്നു. 1983 ലും 85 ലും ടണ്‍ കണക്കിന് ഡൈ മീഥൈല്‍ ഫോസ്‌ഫേറ്റ് എന്ന രാസപദാര്‍ഥം സിറിയ ഇറക്കുമതി ചെയ്തിട്ടുണ്ടെന്നായിരുന്നു ഹേഗിന്റെ വെളിപ്പെടുത്തല്‍.
പിന്നീട് 1986 ല്‍ ട്രൈ മീഥൈല്‍ ഫോസ്‌ഫേറ്റും ഹൈഡ്രജന്‍ ഫ്‌ലൂറൈഡും ഒരു മൂന്നാം ലോക രാജ്യം വഴി സിറിയയിലേക്ക് കയറ്റി അയച്ചു. പ്ലാസ്റ്റിക്കിന്റേയും മരുന്നുകളുടെയും നിര്‍മാണത്തിന് എന്ന പേരിലായിരുന്നു ഇത്. അതിനാല്‍ കയറ്റുമതിക്ക് നിയമ പരിരക്ഷയും ലഭിച്ചു. എന്നാല്‍ സിറിയന്‍ ഭരണകൂടം സരിന്‍ നിര്‍മിക്കാനും അവ ഉപയോഗിച്ചിട്ടുണ്ടാകാം എന്ന് ഹേഗ് പറയുന്നു. ഈ രാസവസ്തുക്കളുടെ കയറ്റുമതി പിന്നീട് ബ്രിട്ടന്‍ നിരോധിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല