സ്വന്തം ലേഖകന്‍: വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ബ്രിട്ടനില്‍ ദീര്‍ഘകാല സന്ദര്‍ശനത്തിന് എത്തുന്ന വിദേശികള്‍ക്ക് ഇനി ഇരട്ടി സര്‍ചാര്‍ജ്; വര്‍ധന ഈ വര്‍ഷം പ്രാബല്യത്തില്‍. പഠനാവശ്യത്തിനടക്കം ദീര്‍ഘകാല സന്ദര്‍ശനത്തിനെത്തുന്ന വിദേശികള്‍ അടയ്‌ക്കേണ്ട ആരോഗ്യ സര്‍ചാര്‍ജ് ഇരട്ടിയാക്കാന്‍ ബ്രിട്ടീഷ് ആരോഗ്യമന്ത്രാലയം ഒരുങ്ങുന്നു.
വിദ്യാര്‍ഥികള്‍ക്ക് വര്‍ഷം 150 പൗണ്ട് ആയിരുന്നത് 300 ആക്കി ഉയര്‍ത്തും. മറ്റുള്ളവര്‍ക്ക് 200ല്‍ നിന്ന് 400 പൗണ്ടും ആക്കും. യൂറോപ്യന്‍ യൂണിയനില്‍പ്പെടാത്ത രാജ്യക്കാര്‍ ആറു മാസത്തില്‍ക്കൂടുതല്‍ കാലത്തേക്കു താമസിക്കാനെത്തുന്‌പോഴാണ് ആരോഗ്യ സര്‍ച്ചാര്‍ജ് അടയ്‌ക്കേണ്ടത്. വര്‍ധന ഈ വര്‍ഷംതന്നെ നടപ്പാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
യൂറോപ്യന്‍ യൂണിയന് പുറത്തു നിന്നുള്ള എല്ലാ സന്ദര്‍ശകരും അവരുടെ കുടുംബാംഗങ്ങളും 6 മാസമോഅതില്‍ കൂടുതലോ ജോലി അല്ലെങ്കില്‍ ല്‍ പഠന ആവശ്യത്തിനായി ബ്രിട്ടനില്‍ തങ്ങുമ്പോള്‍ സര്‍ചാര്‍ജ് നല്‍കേണ്ടി വരും. ഫണ്ടിംഗ് പ്രശ്‌നങ്ങള്‍ മൂലം നട്ടംതിരിയുന്ന നാഷണല്‍ ഹെല്‍ത്ത് സര്‍വീസിനായി (എന്‍എച്ച്എസ്) പണം സ്വരൂപിക്കുകയാണ് സര്‍ചാര്‍ജ് വര്‍ധിപ്പിക്കുന്നതിന്റെ പ്രധാന ലക്ഷ്യം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല