ഇടയ്ക്കൊക്കെ കുടുംബത്തോടൊപ്പം പുറത്ത് പോയൊരു ഡിന്നര്‍ കഴിക്കുന്നത് കുടുംബാംഗങ്ങള്‍ക്കിടയില്‍ ഉണ്ടാക്കുന്ന സന്തോഷം ചെറുതൊന്നുമല്ല എന്നാല്‍ ഇപ്പോള്‍ ഒത്തു വന്നിരിക്കുന്നത് മറ്റൊരു അവസരം കൂടിയാണ് ഇനി പുറത്ത് പോയൊരു ഡിന്നര്‍ എന്നാലോചിക്കുമ്പോള്‍ ബ്രിട്ടനിലെ ഏറ്റവും വലിയ റെസ്റ്ററണ്ടിലേക്ക് തന്നെ പോകാം. ബ്രിസ്‌റ്റോളിനാണു പുതിയ റെസ്‌റ്റൊറന്റ് തുറന്നിരിക്കുന്നത്, സസ ബസാര്‍ എന്ന് പേരിട്ടിരിക്കുന്ന റസ്റ്ററന്റ് 30,000 സ്‌ക്വയര്‍ ഫീറ്റിലാണു സ്ഥിതി ചെയ്യുന്നതെന്നു പറയുമ്പോള്‍ തന്നെ നമുക്കൂഹിക്കാം അതിന്റെ വലിപ്പം.
ഒരു സമയം ആയിരം പേര്‍ക്കു ഭക്ഷണം കഴിക്കാന്‍ സൌകര്യമുള്ള ഇവിടെ 120 ജീവനക്കാരാണു അതിഥികളെ സഹായിക്കാനുള്ളത്. രാജ്യത്ത് ഇത്തരത്തില്‍ എട്ട് റെസ്റ്റൊറന്റുകള്‍ തുറക്കാനാണ് ഇവരുടെ തീരുമാനം എന്നിരിക്കെ ഇതോടെ പതിനെട്ടു മാസത്തിനുള്ളില്‍ ആയിരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും.
മറ്റൊരു പ്രത്യേകത എന്ന് പറയുന്നത് ലോകമെമ്പാടുമുള്ള ഭക്ഷണങ്ങള്‍ ഇവിടെ ലഭ്യമാകും എന്നുള്ളതാണ്. 36 ഷെഫുമാര്‍ തയ്യാര്‍ക്കുന്നതില്‍ ചൈനീസ്, ഇന്ത്യന്‍ , ടെക് മെക്‌സ്, പാസ്റ്റ, പിസ, പരമ്പരാഗത ബ്രിട്ടീഷ് വിഭവങ്ങള്‍ എന്നിവ വരെ ലഭ്യമാണ്. കൂടാതെ സാലഡ്, സുഷി, ഡെലി വിഭാഗങ്ങളും ഉണ്ട് ഇതിന്റെയൊക്കെ ഒപ്പം അഞ്ചു ഭൂഖണ്ഡങ്ങളിലെ മൂന്നൂറിലധികം വ്യത്യസ്ത പാനീയങ്ങള്‍ റസ്റ്റൊറന്റിന്റെ മറ്റൊരു പ്രത്യേകതയാണ്. കഴിക്കുന്നവര്‍ക്ക് ഭക്ഷണം തയാറാകാന്‍ ഉപയോഗിക്കേണ്ട വസ്തുക്കള്‍ തീരുമാനിക്കാം. ഉദ്ഘാടന ദിവസം 2100 ആഹാരം കഴിച്ചപ്പോള്‍ 8000 പ്ലേറ്റുകളാണു ജോലിക്കാര്‍ കഴുകി തീര്‍ത്തത്!
മുന്‍പ് നൈറ്റ് ക്ലബായിരുന്നത് രണ്ടുനില കെട്ടിടമാണ് ഇപ്പോള്‍ ഇങ്ങനെ രൂപം മാറിയിരിക്കുന്നത്. മൂന്നു മാസം നീണ്ട അറ്റകുറ്റപ്പണികള്‍ക്കു ശേസഹം തുറന്നപ്പോള്‍ മൂന്നു മില്യണ്‍ പൗണ്ടായിരുന്നു ചെലവ്. ഓരോ ദിവസവും ട്രക്കിലാണു റസ്‌റ്റൊറന്റിലേക്ക് ആവശ്യമുള്ള പച്ചക്കറി എത്തിക്കുന്നത്. ഒരാഴ്ചത്തേക്ക് 1300 കിലോ അരി, ഓരോ ദിവസവും 60 കിലോ പാസ്റ്റ, 18 കിലോ പിസ പൊടി നാലു ദിവസം കൂടുമ്പോള്‍ 2500 കോഴികള്‍ , ആഴ്ചയില്‍ ആയിരം കിലോ ബീഫ് എന്നിവയാണു റസ്റ്റൊറന്റിലേക്കു വേണ്ടത് എന്നുകൂടി നോക്കണേ!
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല