ലണ്ടന്‍ : ബ്രിട്ടനിലെ ഏറ്റവും വേഗതകൂടിയ ഡ്രൈവര്‍ക്ക് ഒന്‍പത് വര്‍ഷം തടവ് ശിക്ഷ. ബെന്‍ വെസ്റ്റ് വുഡ്(33) എന്ന മോഷ്ടാവാണ് ബ്രിട്ടനിലെ റോഡുകളില്‍ അനുവദിച്ചിരിക്കുന്നതിലും വേഗത്തില്‍ വാഹനം ഓടിച്ചതിന് ശിക്ഷിക്കപ്പെട്ടത്. മോഷ്ടിച്ചെടുത്ത ഒരു ഓഡി ആര്‍എസ് 5 കാറാണ് വെസ്റ്റ് വുഡ് തന്റെ കൃത്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നത്. എം6 പാതയിലൂടെ മണിക്കൂറില്‍ 180 മൈല്‍ വേഗതയിലാണ് വെസ്റ്റ് വുഡ് കാര്‍ ഓടിച്ചത്. അമിത വേഗതയില്‍ കാറോടിക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് പോലീസ് ഇയാളെ പിന്തുടര്‍ന്ന് കീഴ്‌പെടുത്തുകയായിരുന്നു.
തുടര്‍ന്ന് വോള്‍വര്‍ഹാംപ്‌ടെണ്‍ ക്രൗണ്‍ കോടതിയില്‍ ഹാജരാക്കിയ ഇയാളെ മോക്ഷണം, ഗൂഢാലോചന, അപകടകരമായ ഡ്രൈവിംഗ് എന്നീ കുറ്റം ചുമത്തിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. നഗരത്തിലെ ഒരു ക്യാഷ് മെഷീനില്‍ നിന്ന് പണം അപഹരിക്കാന്‍ ശ്രമം നടത്തിയ ശേഷം ഇയാള്‍ രപെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് പോലീസ് പിടിയിലാകുന്നത്. മോഷ്ടിച്ചെടുത്ത കാറില്‍ ചില വ്യത്യാസങ്ങള്‍ വരുത്തിയ ശേഷം അത് മോക്ഷണ ശ്രമങ്ങള്‍ക്കായി ഉപയോഗിച്ച് വരുകയായിരുന്നു ഇയാള്‍. സ്റ്റാഫോര്‍ഡ് ഷെയറിലും ഷ്രോപ്പ്‌ഷെയറിലും വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലുമായി പതിനാറ് റെയ്ഡുകള്‍ക്ക് ഇയാള്‍ നേതൃത്വം നല്‍കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. മോഷണം നടത്തുന്ന ഒരു സംഘത്തിന്റെ തലവനാണ് വെസ്റ്റ് വുഡ്.
85,000 പൗണ്ട് വിലവരുന്ന ഓഡി ആര്‍എസ് 5 കാര്‍ കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് മൂന്നിന് വോര്‍സ്റ്റര്‍ഷെയറില്‍ നിന്ന് മോഷ്ടിച്ചതാണ്. ചില പ്രത്യേകതകളോടെ ഓഡി കമ്പനി പുറത്തിറക്കിയ ഈ കാര്‍ ബ്രി്ട്ടനില്‍ തന്നെ ആകെ രണ്ടെണ്ണമാണ് ഉളളത്. വെസ്റ്റ് വുഡിനൊപ്പം സംഘത്തിലെ നാല് പേര്‍ കൂടി പിടിയിലായിട്ടുണ്ട്. കഴിഞ്ഞ ജനുവരി 13ന് അതിരാവിലെ വാര്‍സ്റ്റോണ്‍ റോഡിലെ പെട്രോള്‍ സ്‌റ്റേഷനിലെ ക്യാഷ്‌മെഷീനില്‍ നിന്ന പണം കവരാനുളള ശ്രമത്തിനിടയിലാണ് ഇവര്‍ പോലീസ് പിടിയിലാകുന്നത്.
പോലീസിനെ വെട്ടിച്ച് വാഹനവുമായി കടന്ന ഇവരെ പോലീസ് പിന്തുടര്‍ന്നെങ്കിലും മണിക്കൂറില്‍ 180 മൈല്‍ വേഗതയില്‍ കാറോടിച്ച ഇവരെ പിന്തുടരുക അസാധ്യമായിരുന്നു. തുടര്‍ന്ന് പോലീസ് ഹെലികോപ്റ്ററില്‍ ഇവരെ പിന്തുടര്‍ന്നെങ്കിലും എം6 പാതയിലൂടെ മുന്നോട്ട് പോയ ഇവര്‍ പെട്ടന്ന് യൂടേണ്‍ എടുത്ത് തെറ്റായ ദിശയിലൂടെ വാഹനമോടിച്ച് രക്ഷപെടുകയായിരുന്നു, പിന്നീട് പോലീസ് നടത്തിയ വിശദമായ തെരച്ചിലില്‍ ഒരു ഫഌറ്റിന് സമീപത്തുനിന്ന് കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പോലീസ് നായയെ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് ഫഌറ്റിനുളളില്‍ നിന്ന് വെസ്റ്റ് വുഡിനേയും സംഘാങ്ങളേയും പിടികൂടിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല