ലണ്ടന്‍ : ബ്രിട്ടനിലെ ഏറ്റവും നിര്‍ഭാഗ്യവാനായ മനുഷ്യന്‍ ആരാണന്ന് അറിയാമോ. ബ്രിട്ടനിലെ ഏറ്റവും ഭാഗ്യവാനായ ആളിന്റെ തൊട്ടുപിന്നില്‍ നിന്നയാള്‍. കഴിഞ്ഞ ആഴ്ചത്തെ യൂറോമില്യണ്‍ ജാക്ക് പോട്ട് എടുക്കാന്‍ നിന്ന ക്യൂവാണ് രാജ്യത്തെ ഭാഗ്യവാനേയും നിര്‍ഭാഗ്യവാനേയും നിശ്ചയിച്ചത്. ജാക്‌പോട്ട് ടിക്കറ്റ് എടുക്കാനായി അഡ്രിയാന്‍ ക്യൂവില്‍ നില്‍ക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം കടയുടമ പുറത്തുവിട്ടിരുന്നു. പിങ്ക് ഷര്‍ട്ട് ധരിച്ച അഡ്രിയാന് തൊട്ടുപിന്നില്‍ വെളള ഷര്‍ട്ട് ധരിച്ച് നിന്ന വ്യക്തിയാണ് ബ്രിട്ടനിലെ നിര്‍ഭാഗ്യവാനായ മനുഷ്യന്‍.
148 മില്യണ്‍ പൗണ്ടിന്റെ സമ്മാനം തന്റെ തൊട്ടുമുന്നില്‍ കൈമാറി പോകുന്നത് ഒന്നുമറിയാതെ നോക്കിനില്‍ക്കുന്ന പാവത്തെ നിര്‍ഭാഗ്യവാനെന്ന് തന്നെ വിശേഷിപ്പിക്കണമെന്ന് ലോട്ടറി ടിക്കറ്റ് വിറ്റ കടയുടമ പരേഷ് പട്ടേല്‍ പറഞ്ഞു. അഡ്രിയാന്‍ സ്ഥിരമായി ഈ കടയില്‍ നിന്ന കുട്ടികള്‍ക്കുളള ചോക്ലൈറ്റും സണ്‍ ദിനപത്രത്തിന്റെ ഒരു കോപ്പിയും വാങ്ങാറുണ്ടായിരുന്നതായി കടയുടമകള്‍ വ്യക്തമാക്കി. കഴിഞ്ഞ വെളളിയാഴ്ച 4.45 ഓടെയാണ് അഡ്രിയാന്‍ കടയിലെത്തി രണ്ട് പൗണ്ടിന്റെ ലോട്ടറി ടിക്കറ്റ് വാങ്ങിയത്. രണ്ട് പേരും ഒരേ സമയത്താണ് കടയിലെത്തിയത്. അഡ്രിയാനൊപ്പം കുട്ടികള്‍ കൂടി ഉണ്ടായിരുന്നതിനാല്‍ രണ്ടാമന്‍ അഡ്രിയാനെ ആദ്യം ടിക്കറ്റ് എടുക്കാന്‍ അനുവദിക്കുകയായിരുന്നു.
താന്‍ ഒഴിഞ്ഞുകൊടുക്കുന്നത് രാജ്യത്തെ രണ്ടാമത്തെ വലിയ ഭാഗ്യത്തിനാണന്ന അറിവ് ആ പാവത്തിനുണ്ടായിരുന്നില്ലെന്ന് ടിക്കറ്റ് വിറ്റ സഞ്ജയ് പട്ടേല്‍ പറഞ്ഞു. സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് വിറ്റ ഷോപ്പ് ഉടമയ്ക്ക് ലോട്ടറി ഉടമകളായ കെയിംലോട്ടില്‍ നിന്ന് യാതൊരു പ്രതിഫലവും ലഭിച്ചിട്ടില്ല. ദിവസേന കടയില്‍ വരാറുളള അഡ്രിയാനും കുടുംബവും നല്ല മനസ്സിന്റെ ഉടമകളാണന്നും അവര്‍ ഈ സമ്മാനം അര്‍ഹിക്കുന്നുവെന്നും കടയുടമകള്‍ അറിയിച്ചു. ഇതിനിടെ അഡ്രിയാനും കുടുംബവും സമ്മാനം ലഭിച്ചത് ആഘോഷിക്കാനായി ബാരിഡോണ്‍സ് കാരാവാന്‍ പാര്‍ക്ക് സന്ദര്‍ശിക്കാനായി പോയിരിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല