1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 20, 2017

സ്വന്തം ലേഖകന്‍: 27000 കോടി പൊടിച്ച് നിര്‍മിച്ച ബ്രിട്ടന്റെ പുതിയ യുദ്ധക്കപ്പലില്‍ ചോര്‍ച്ച, പ്രതിരോധത്തിലായി ബ്രിട്ടീഷ് പ്രതിരോധ വകുപ്പ്. രണ്ടാഴ്ച മുന്‍പു കമ്മിഷന്‍ ചെയ്ത ബ്രിട്ടനിലെ ഏറ്റവും വലിയ യുദ്ധക്കപ്പല്‍ എച്ച്എംഎസ് ക്വീന്‍ എലിസബത്തിലാണ് ചോര്‍ച്ച. 65,000 ടണ്‍ ഭാരമുള്ള, ബ്രിട്ടന്റെ ഏറ്റവും മികച്ച സൈനിക കപ്പലായ ക്വീന്‍ എലിസബത്തിന് അറ്റകുറ്റപ്പണി നടത്തേണ്ടത് അത്യാവശ്യമാണെന്ന് പ്രതിരോധമന്ത്രാലയം അറിയിച്ചു.

ഈമാസം ഏഴിന് എലിസബത്ത് രാജ്ഞിയാണ് കപ്പല്‍ കമ്മിഷന്‍ ചെയ്തത്. കടലില്‍കൂടി പരിശീലനം നടത്തിയപ്പോഴാണ് ചോര്‍ച്ച കണ്ടെത്തിയതെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. പോര്‍ട്‌സ്മൗത്തില്‍ വച്ചാണ് അറ്റകുറ്റപ്പണി വേണമെന്നു കണ്ടെത്തിയതെന്ന് റോയല്‍ നേവി അറിയിച്ചു. എന്നാല്‍ തുടര്‍ പരിശീലനവും കപ്പലോട്ടവും തടയാന്‍ തക്ക ശക്തമല്ല ചോര്‍ച്ചയെന്നും അവര്‍ വ്യക്തമാക്കി.

920 അടിയുള്ള കപ്പലില്‍ മണിക്കൂറില്‍ 200 ലീറ്റര്‍ വെള്ളമാണ് ചോര്‍!ച്ച കാരണം പ്രവേശിക്കുന്നതെന്നും ഇത് അടയ്ക്കാന്‍ കോടികള്‍ ആവശ്യമായി വരുമെന്നും ‘സണ്‍’ ദിനപത്രം റിപ്പോര്‍ട്ടു ചെയ്യുന്നു. എട്ടു വര്‍ഷം കൊണ്ടാണ് കപ്പല്‍ പണിതീര്‍ത്തത്. നിര്‍മാതാക്കള്‍ കപ്പല്‍ നേവിക്കു കൈമാറിയപ്പോള്‍ തന്നെ പ്രശ്‌നത്തെക്കുറിച്ച് അറിയാമായിരുന്നു. എന്നാല്‍ അത് അവര്‍ കാര്യമാക്കിയിരുന്നില്ലെന്നും സണ്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.