സ്വന്തം ലേഖകന്‍: നടിയും കാമുകിയുമായ മേഗന്‍ മാര്‍ക്കിളിന്റെ കഴുത്തില്‍ മിന്നു കെട്ടാനൊരുങ്ങി ബ്രിട്ടനിലെ ഹാരി രാജകുമാരന്‍. ചാള്‍സ്, ഡയാന ദമ്പതികളുടെ രണ്ടാമത്തെ മകനായ ഹാരി രാജകുമാരന്‍ (33) വിവാഹിതനാകുന്ന വാര്‍ത്ത ചാള്‍സ് രാജാവാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്.
അമേരിക്കന്‍ നടിയും ഹാരിയുടെ കാമുകിയുമായ മേഗന്‍ മാര്‍ക്കിളാണ് (36) പ്രതിശ്രുത വധു. അടുത്ത വര്‍ഷം ലണ്ടനിലെ കെന്‍സിങ്ടന്‍ പാലസിലെ നോട്ടിങാം കോട്ടേജിലായിരിക്കും വിവാഹം. 2016 മുതല്‍ ഇരുവരും പ്രണയത്തിലായിരുനു. ഈ മാസം ആദ്യം രഹസ്യമായി വിവാഹ നിശ്ചയവും കഴിഞ്ഞതയാണ് റിപ്പോര്‍ട്ടുകള്‍.
ബ്രിട്ടീഷ് രാജ കുടുംബത്തിലെ അഞ്ചാമത്തെ കിരീടാവകാശിയായ ഹാരി, അഫ്ഗാനിസ്ഥാനില്‍ ബ്രിട്ടിഷ് സേനയില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഹോളിവുഡില്‍ നിരവധി ശ്രദ്ധേയ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ള മാര്‍ക്കിളാകട്ടെ ഒസന്നദ്ധപ്രവര്‍ത്തനങ്ങളിലൂടെയും വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല