സ്വന്തം ലേഖകന്‍: ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ മില്യണയര്‍ എന്ന ബഹുമതി സ്വന്തമാക്കി ഇന്ത്യന്‍ വംശജനായ 19 കാരന്‍. തന്റെ ഓണ്‍ലൈന്‍ എസ്‌റ്റേറ്റ് ഏജന്‍സിയില്‍നിന്ന് 12 ദശലക്ഷം പൗണ്ട് വരുമാനം നേടിയ അക്ഷയ് രുപറേലിയയാണ് ഈ അപൂര്‍വ നേട്ടം സ്വന്തമാക്കിയത്.
16 മാസം മുമ്പ് അക്ഷയ് തുടങ്ങിയ doorsteps.co.uk എന്ന വെബ്‌സൈറ്റ് ബ്രിട്ടനിലെ 18 മത്തെ വലിയ ഓണ്‍ലൈന്‍ എസ്‌റ്റേറ്റ് ഏജന്‍സിയായി വളര്‍ന്നു കഴിഞ്ഞു. ഇതുവരെ 100 ദശലക്ഷം പൗണ്ടിന്റെ വ്യാപാരം ഇതുവഴി നടത്തിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്.
അക്ഷയ് ബന്ധുക്കളില്‍നിന്ന് കടം വാങ്ങിയ 7,000 പൗണ്ട് ഉപയോഗിച്ചാണ് ഈ വെബ്‌സൈറ്റ് തുടങ്ങിയത്. പതിയെ തുടങ്ങിയ വെബ്‌സൈറ്റ് തുടര്‍ന്ന് ഉപ്‌ഭോക്താക്കളുടെ മികച്ച പ്രതികരണത്തിന്റെ ബലത്തില്‍ കുതിക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല