സ്വന്തം ലേഖകന്‍: ജനിച്ച് ഒരു മിനിറ്റിനുള്ളില്‍ ഹൃദയ ശസ്ത്രക്രിയക്ക് വിധേയയായ കുഞ്ഞ് ഗിന്നസ് ബുക്കില്‍ റെക്കാര്‍ഡിന് ഉടമയായി. യുകെയിലെ ന്യൂകാസിലിലുള്ള ഫ്രീമാന്‍ ആശുപത്രിയില്‍ കഴിഞ്ഞ ഏപ്രിലിലാണ് ശസ്ത്രക്രിയ നടന്നത്. ഫേ, മൈക്കല്‍ മുരീഷ് ദമ്പതികളുടെ മകളായ ചാനേല്‍ മുരീഷിനായിരുന്നു ശസ്ത്രക്രിയ. ചാനേലിന് ഇപ്പോള്‍ ഒരു വയസുണ്ട്.
ഹൃദയം തുറന്ന് ശസ്ത്രക്രിയ നടത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ കുഞ്ഞാണ് ചാനേല്‍ എന്ന് ഗിന്നസ് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ഏപ്രിലില്‍ ന്യൂകാസില്‍സ് ഫ്രീമാന്‍ ആശുപത്രിയിലാണ് ചാനേല്‍ ജനിച്ചത്. കുഞ്ഞിന്റെ ഹൃദയത്തിന് പ്രശ്‌നമുണ്ടെന്ന് മനസിലാക്കി അതിനെ നശിപ്പിക്കാന്‍ മാതാപിതാക്കളോട് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നെങ്കിലും അവര്‍ തയ്യാറായില്ല. തുടര്‍ന്ന് കുഞ്ഞ് ജനിച്ച അടുത്ത മിനിറ്റില്‍ തന്നെ ശസ്ത്രക്രിയ നടത്തുകയായിരുന്നു.
ഇതിന് ശേഷം രണ്ട് ഹൃദയ ശസ്ത്രക്രിയകള്‍ ഉള്‍പ്പടെ പത്തോളം ശസ്ത്രക്രിയകള്‍ക്ക് ചാനേല്‍ വിധേയയായി. ഇനി മൂന്ന് വയസാകുമ്പോള്‍ കുട്ടിയുടെ ഹൃദയത്തില്‍ വീണ്ടും ശസ്ത്രക്രിയ നടത്തേണ്ടി വരും. സാധാരണ കുഞ്ഞുങ്ങളെ പോലെ ഇഴഞ്ഞ് നീങ്ങാനാവില്ലെങ്കിലും വളരെ ഉള്‍ക്കരുത്തും ജീവിക്കാനുള്ള ആഗ്രഹവുമുള്ള കുട്ടിയാണ് ചാനേലെന്ന് അമ്മ ഫേ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല