ബിട്ടീഷ് കൌണ്‍സിലിന്റെ ഐഇഎല്‍ടിഎസ് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം. ഓരോ വിദ്യാര്‍ഥിക്കും മൂന്നു ലക്ഷം രൂപ വീതമാണു സ്കോളര്‍ഷിപ്പ് ലഭിക്കുക. മൂന്ന് ഏഷ്യന്‍ രാജ്യങ്ങള്‍ക്കായി 42 ലക്ഷം രൂപയാണു സ്കോളര്‍ഷിപ്പിനായി നീക്കിവച്ചിട്ടുള്ളത്.
ഇന്റര്‍ നാഷണല്‍ ഇംഗ്ളീഷ് ലാംഗ്വേജ് ടെസ്റിംഗ് സിസ്റം മാനദണ്ഡമാക്കിയാണു പ്രവേശന പരീക്ഷ നടത്തുന്നത്. ഇത്തവണ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് യുകെ, യുഎസ്എ, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങളില്‍ ഉപരിപഠനത്തിന് അവസരം ലഭിക്കും. കഴിഞ്ഞ തവണ എട്ട് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കാണു ബ്രിട്ടീഷ് കൌണ്‍സിലിന്റെ സ്കോളര്‍ഷിപ്പ് ലഭിച്ചത്. കൂടുതല്‍ വിവരങ്ങള്‍ വെബ് സൈറ്റില്‍ ലഭ്യമാണ്.
www.britishcouncil.org.in
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല