![](https://www.nrimalayalee.com/wp-content/uploads/2021/12/British-Airways-Carbon-Emission-New-Fuel.jpg)
സ്വന്തം ലേഖകൻ: കാർബൺ ഏറ്റവും കുറവ് പുറത്തുവിടുന്ന ഇന്ധനവുമായി ബ്രിട്ടീഷ് വിമാനങ്ങൾ. സസ്റ്റയിനബിൾ ഏവിയേഷൻ ഫ്യൂവൽ എന്ന വിളിക്കുന്ന (എസ് എ എഫ്) ഇന്ധനമാണ് ബ്രിട്ടനിൽ വികസിപ്പിച്ചിരിക്കുന്നത്. ബ്രിട്ടീഷ് ഏയർവെയ്‌സ് വിമാനങ്ങളാണ് ആദ്യമായി ഇന്ധനം ഉപയോഗിച്ച് പറക്കൽ ആരംഭിച്ചത്.
ഇമ്മിൻഹാമിലെ ഫിലിപ്‌സ് 66 ഹംബർ റിഫൈനറിയിലാണ് അത്യധികം ശുദ്ധീകരിക്കപ്പെട്ട ഇന്ധനം വേർതിരിക്കുന്ന ജോലി നടക്കുന്നത്. സാധാരണ നാഫ്ത ഇന്ധനത്തേക്കാൾ ക്ഷമത കൂടുതലുള്ളതും കാർബൺ പുറന്തള്ളൽ കുറഞ്ഞ തുമായ ഇന്ധമെന്നതാണ് മെച്ചം.
പച്ചക്കറികളിൽ നിന്നും മറ്റ് കൊഴുപ്പുകൾ, ഗ്രീസ് എന്നിവയിൽ നിന്നുമാണ് ഇന്ധനം ഉണ്ടാക്കുന്നത്. 2050 ഓടെ പൂർണ്ണമായും കാർബൺ വിമുക്തമാക്കണമെന്ന ആഗോളലക്ഷ്യത്തെ മുൻനിർത്തി ഒരു ലക്ഷം ടൺ ഇന്ധനംവരെ ഉപയോഗിക്കാനുള്ള ഒരുക്കമാണ് ബ്രിട്ടീഷ് എയർവെയ്‌സ് നടത്തുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല