സ്വന്തം ലേഖകന്‍: കമ്പ്യൂട്ടറുകള്‍ ചതിച്ചു, ബ്രിട്ടീഷ് എയര്‍വേയ്‌സിന്റെ ലണ്ടനില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ താറുമാറായി, ആയിരക്കണക്കിന് യാത്രക്കാര്‍ വലഞ്ഞു. യാത്രക്കാര്‍ക്കു നേരിട്ട അസൗകര്യത്തില്‍ ക്ഷമാപണം നടത്തിയ ബ്രിട്ടീഷ് എയര്‍വേയ്‌സ് കംമ്പ്യൂട്ടര്‍ ശൃംഖല താറുമാറായതിനെ തുടര്‍ന്നാണ് സര്‍വ്വീസുകള്‍ വൈകുന്നതെന്ന് മാത്രമാണ് വിശദീകരണം നല്‍കുന്നത്. സൈബര്‍ ആക്രമണമാണോ എന്നതിനു ഇതുവരേയും സ്ഥിരീകരണമില്ല.
കമ്പനിയുടെ വെബ്‌സൈറ്റ് ലഭ്യമല്ലാതായതോടെ ടിക്കറ്റ് ബുക്കിങ്ങിലും ചെക്ക്ഇന്‍ ചെയ്യുന്നതിനും സാധിക്കാത്ത അവസ്ഥയാണ് ഉണ്ടാകുകയായിരുന്നു. നിരവധി സര്‍വ്വീസുകളാണ് കംമ്പ്യട്ടര്‍ ശൃംഖലയിലുണ്ടായ പ്രശ്‌നം മൂലം വൈകുകയും റദ്ദാക്കുകയും ചെയ്തത്. ഓണ്‍ലൈന്‍ ചെക്ക്ഇന്‍ സാധിക്കാതെ വന്നത് വിമാനങ്ങള്‍ പുറപ്പെടുന്നത് വൈകുകയും പലര്‍ക്കും യാത്ര മുടങ്ങുന്ന സാഹചര്യവും ഉണ്ടായി. വിമാനങ്ങള്‍ മുടങ്ങിയതോടെ ടെര്‍മിനലുകളെല്ലാം യാത്രക്കാരെക്കൊണ്ടു നിറഞ്ഞു.
വിമാനത്താവളങ്ങളിലേക്കുള്ള പ്രധാന റോഡുകളില്‍ മണിക്കൂറികള്‍ നീണ്ട ഗതാഗതക്കുരുക്കുമുണ്ടായി. ബ്രിട്ടീഷ് എയര്‍വേസിന്റെ വെബ്‌സൈറ്റിന്റെയും കോള്‍ സെന്ററിന്റെയും പ്രവര്‍ത്തനവും തകരാറിലാണ്. അതിനാല്‍ യാത്രക്കാര്‍ക്ക് എന്താണ് സംഭവിക്കുന്നതെന്ന് അറിയാനുള്ള മാര്‍ഗംപോലും ഇല്ലാതായി. വിമാനത്താവളത്തിലെ ഹെല്‍പ് ഡെസ്‌കില്‍നിന്നും മാധ്യമവാര്‍ത്തകളില്‍നിന്നും മാത്രമാണ് യാത്രക്കാര്‍ക്ക് എന്തെങ്കിലും വിവരം ലഭിച്ചത്.
ഇതിനിടെ എന്‍.എച്ച്.എസില്‍ സംഭവിച്ചതുപോലുള്ള സൈബര്‍ ആക്രണമാണ് നടന്നതെന്ന് പ്രചാരണം ഉണ്ടായെങ്കിലും ഇതു സ്ഥിരീകരിക്കുന്നതിനുള്ള തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ദുരിതങ്ങളുടെ വിവരണങ്ങള്‍ ചിത്രങ്ങള്‍ സഹിതം യാത്രക്കാര്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റു ചെയ്ത് പ്രതിഷേധം അറിയിക്കുന്നുണ്ട്. വിമാന കമ്പനിയുടെ ഗ്രൗണ്ട് ഹാന്‍ഡിലിംങ് സംവിധാനങ്ങള്‍ ഉള്‍പ്പെടെ തകരാറിലാണ്. ആള്‍ത്തിരക്ക് നിയന്ത്രണാതീതമായതിനാല്‍ അറിയിപ്പു ലഭിക്കുന്നതു വരെ യാത്രക്കാര്‍ വിമാനത്താവളങ്ങളിലേക്ക് വരരുതെന്ന് എയര്‍ലൈന്‍സ് അധികൃതര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല