1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 3, 2017

സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് എയര്‍വേയ്‌സ് ജീവനക്കാരുടെ സമരം തുടരുന്നു, സമരം പൊളിക്കാന്‍ വിമാനങ്ങളും ജീവനക്കാരേയും നല്‍കി ഖത്തര്‍ എയര്‍വേയ്‌സ്. ബ്രിട്ടീഷ് എയര്‍വേയ്‌സ് ജീവനക്കാര്‍ 16 ദിവസത്തെ നിസഹകരണ സമരം പ്രഖ്യാപിച്ചതോടെ, ബ്രിട്ടനില്‍ നിന്നുള്ള വിമാന സര്‍വീസുകളെ പ്രതികൂലമായി ബാധിച്ചു തുടങ്ങി. ഹീത്രു വിമാനത്താവളത്തില്‍ നിന്നുള്ള നിരവധി വിമാനങ്ങള്‍ റദ്ദാക്കി.

മിക്‌സഡ് ഫ്‌ളീറ്റിലെ യുണൈറ്റ് യൂണിയന്‍ അംഗങ്ങള്‍ ആഹ്വാനം ചെയ്ത സമരത്തില്‍ യൂണൈറ്റ് യൂണിയനിലെ അംഗങ്ങളായ 1400 ജീവനക്കാര്‍ പങ്കെടുക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ സമരം മൂലം യാത്രക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് നികത്താന്‍ ഖത്തര്‍ എയര്‍വേസില്‍ നിന്നും വിമാനങ്ങളും ജീവനക്കാരെയും ലീസിനെടുക്കുമെന്ന് ബ്രിട്ടീഷ് എയര്‍വേസ് അറിയിച്ചു.

സമരം ബ്രിട്ടീഷ് എയര്‍വെയ്‌സിന്റെ സര്‍വീസുകളെ തടസ്സപ്പടുത്തില്ലെന്നും 99.5 ശതമാനം ഷെഡ്യൂളുകളും യാതൊരു തടസ്സവുമില്ലാതൈ പറത്താന്‍ സാധിക്കുമെന്നും ബിഎ വക്താവ് അറിയിച്ചു. ബ്രിട്ടീഷ് എയര്‍വേസില്‍ 20 ശതമാനം ഓഹരിയുടമകളായ ഖത്തര്‍ എയര്‍വേസ് ഒമ്പത് വിമാനങ്ങളും അതിനാവശ്യമായ ജീവനക്കാരെയും ബ്രിട്ടനിലേക്ക് അയക്കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഒമ്പത് വിമാനങ്ങള്‍ ഇതിനായി ലണ്ടനിലേക്ക് പുറപ്പെട്ടതായി ഖത്തര്‍ എയര്‍വേയ്‌സ് അധികൃതര്‍ പറഞ്ഞു.സമരം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് ബ്രിട്ടീഷ് എയര്‍വേയ്‌സ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബ്രിട്ടീഷ് എയര്‍വെയ്‌സിലെ തുടക്കക്കാരായ കാബിന്‍ക്രൂവിന് വാര്‍ഷിക ശമ്പളം 21000 പൗണ്ടാണെന്നും ഇതിന് പുറമേ അലവന്‍സുകള്‍, ഇന്‍സെന്റീവ്, ബോണസ് തുടങ്ങിയവും നല്‍കുന്നുണ്ടെന്നാണ് ബ്രിട്ടീഷ് എയര്‍വേസ് ഉന്നയിക്കുന്ന വാദം.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.