1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 9, 2015

സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് എയര്‍വെയ്‌സ് വിമാനത്തില്‍ പറന്നുയരും മുമ്പ് തീ, വന്‍ ദുരന്തം ഒഴിവായി. അമേരിക്കയിലെ മക്കാരന്‍ വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേക്കുള്ള ബ്രിട്ടീഷ് എയര്‍വെയ്‌സ് വിമാനത്തിലാണ് പറന്നുയരുന്നതിന് തൊട്ടുമുമ്പ് തീ കണ്ടത്. ഉടന്‍ തന്നെ യാത്രക്കാരെ ഒഴിപ്പിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഏഴ് പേര്‍ക്ക് നിസാര പരിക്കേറ്റു.

ബോയിംഗ് 777 വിഭാഗത്തില്‍പ്പെട്ട ബ്രീട്ടീഷ് എയര്‍വെയ്‌സ് 2276 വിമാനത്തിനാണ് പ്രാദേശിക സമയം ചൊവ്വാഴ്ച വൈകുന്നേരം നാലു മണിക്ക് തീപിടിച്ചത്. 159 യാത്രക്കാരും 13 ജോലിക്കാരുമാണ് അപകടസമയത്ത് വിമാനത്തിലുണ്ടായിരുന്നത്.

ലാസ് വേഗാസ് വിമാനത്താവളത്തില്‍ നിന്ന് വിമാനം പറന്നുയരാന്‍ തുടങ്ങുന്നതിനിടെ പിന്‍ഭാഗത്തു നിന്ന് പുക ഉയരുകയായിരുന്നു. വിമാനത്തിന്റെ ഇടതു ഭാഗത്തെ എഞ്ചിന്‍ തകരാറായതാണ് അപകട കാരണമെന്ന് അധികൃതര്‍ അറിയിച്ചു. പുക ഉയര്‍ന്ന ഉടന്‍ ഇടതുഭാഗത്തെ എഞ്ചിന്‍ പൊട്ടിത്തെറിച്ചതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.

യാത്രക്കാരെ വശങ്ങളിലെ അടിയന്തര വാതിലുകളിലുടെയാണ് പുറത്തെത്തിച്ചത്. 50 അഗ്‌നിശമന സേനാ യൂണിറ്റുകള്‍ എത്തി തീ നിയന്ത്രണ വിധേയമാക്കി. വിമാനം ടേക്ക് ഓഫിന് തയ്യാറെടുക്കുമ്പോളാണ് പൈലറ്റ് തകരാര്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ അടിയന്തര സഹായം തേടിയ പൈലറ്റ് യാത്രക്കാരെ ഒഴിപ്പിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. അപകടത്തെത്തുടര്‍ന്ന് റണ്‍വേ അടച്ചിട്ടിരിക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.