സ്വന്തം ലേഖകന്‍: ചതുരാകൃതിയിലുള്ള ചക്രവുമായി ലാന്റ് ചെയ്ത ബ്രിട്ടീഷ് എയര്‍വേയ്‌സ് വിമാനം അധികൃതരേയും പൈലറ്റിനേയും ഞെട്ടിച്ചു. വെള്ളിയാഴ്ച ഹോങ്കോങ്ങില്‍ നിന്നത്തെിയ ബ്രിട്ടീഷ് എയര്‍വേസിന്റെ എ380 സൂപ്പര്‍ജംബോ വിമാനമാണ് ചതുരാകൃതിയിലുള്ള ടയറുകളുമായി ലണ്ടനിലെ ഹീത്രു വിമാനത്താവളത്തില്‍ ഇറങ്ങിയത്.
വിമാനം പുറപ്പെടുന്ന സമയത്തുതന്നെ പൈലറ്റിനു ടയറിന്റെ മര്‍ദത്തില്‍ വ്യതിയാനങ്ങളുള്ളതായി മുന്നറിയിപ്പ് ലഭിച്ചിരുന്നെങ്കിലും യാത്ര തുടരാന്‍ തീരുമാനിക്കുകയായിരുന്നു. ടയറിന്റെ ഈ മാറ്റത്തിനു കാരണം വിമാനത്തിന്റെ ഭാരത്തിലുണ്ടായ പ്രശ്‌നങ്ങളാകാമെന്നാണ് വ്യോമയാന വിദഗ്ധര്‍ പറയുന്നത്.
എന്നാല്‍ കൃത്യമായ ഒരു വിശദീകരണം നല്‍കാന്‍ ഇതുവരേയും വിമാനക്കമ്പനിക്ക് കഴിഞ്ഞിട്ടില്ല. എയര്‍ബസിന്റെ ചരിത്രത്തില്‍ തന്നെ ആദ്യത്തെ സംഭവമാണിതെന്ന് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. സുരക്ഷയുടെ കാര്യത്തില്‍ ലോകത്തെ ഒന്നാം നിരക്കാരായി കണക്കാക്കപ്പെടുന്ന എയര്‍ബസിന്റെ വിമാനങ്ങള്‍ ഇത്തരം പ്രശ്‌നങ്ങളില്‍പ്പെടുന്നത് അപൂര്‍വമാണെന്നും വിദഗ്ധര്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല