നവമാധ്യമ യുഗത്തിലെ ഓണ്‍ലൈന്‍ പോരാട്ടങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാനും ആക്രമണങ്ങള്‍ക്ക് പ്രതിരോധം തീര്‍ക്കാനും ബ്രിട്ടീഷ് സൈന്യം സോഷ്യല്‍ മീഡിയ പോരാളികളെ രൂപീകരിക്കുന്നു. നിലവിലെ സൈനികരില്‍നിന്നും സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്ത് പരിചയമുള്ളവരെയും സൈക്കോളജിക്കല്‍ ഓപ്പറേഷന്‍സില്‍ വൈദഗ്ധ്യമുള്ളവരെയുമാണ് പുതിയ പോരാളികളായി രംഗത്തിറക്കുന്നത്.
ബെര്‍ക്ക്‌ഷെയറിലെ ന്യൂബെറിക്ക് സമീപം ഹെര്‍മിറ്റേജ് ആസ്ഥാനമായിട്ടായിരിക്കും 77ാമത് ബ്രിഗേഡ് എന്ന് പേരിട്ടിരിക്കുന്ന സോഷ്യല്‍ മീഡിയ സൈന്യം പ്രവര്‍ത്തിക്കുക. 1500 ഓളം സൈനികര്‍ ഈ ബ്രിഗേഡിലുണ്ടാകുമെന്നാണ് സൂചന. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ സോഷ്യല്‍ മീഡിയ സൈന്യം പ്രവര്‍ത്തനം ആരംഭിക്കും.
ഓണ്‍ലൈനിലുണ്ടാകുന്ന നോണ്‍ ലീഥല്‍ ആക്രമണങ്ങളെ പ്രതിരോധിക്കുക എന്നതായിരിക്കും സോഷ്യല്‍ മീഡിയ സൈന്യത്തിന്റെ പ്രധാന ചുമതല. ഇസ്രായേലി സൈന്യത്തിലും യുഎസ് സൈന്യത്തിലും മുന്‍പ് തന്നെ സൈക്കോളജിക്കല്‍ ഓപ്പറേഷനുകള്‍ക്ക് വൈദഗ്ധ്യമുള്ളവരുണ്ട്. ഇവരുടെ പ്രവര്‍ത്തന മാതൃകകളെ മുന്‍നിര്‍ത്തിയായിരിക്കും ബ്രിട്ടീഷ് പട്ടാളവും പുതിയ സൈനികര്‍ക്ക് പരിശീലനം നല്‍കുക.
ഐഎസ് ഐഎസ് ഉള്‍പ്പെടെയുള്ള ഭീകരസംഘടനകള്‍ ഓണ്‍ലൈന്‍ വഴി റിക്രൂട്ട്‌മെന്റ് നടത്തുന്നതും സമരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഓണ്‍ലൈന്‍ വഴി ആളെക്കൂട്ടുന്നതുമാണ് ഓണ്‍ലൈന്‍ പോരാളികളെ രൂപീകരിക്കാനുള്ള ബ്രിട്ടീഷ് സൈന്യത്തിന്റെ തീരുമാനത്തിന് പിന്നില്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല