യൂറോപ്പിലെ അധികാര സ്ഥാനങ്ങളില്‍ ഇന്ത്യക്കാര്‍ എത്തുന്നത് ഇതാദ്യമോന്നുമല്ല പക്ഷെ ബ്രിട്ടീഷ് ഹൈക്കോടതിയില്‍ ജഡ്ജിയായി നിയമിതനാകുന്ന ആദ്യ സിഖുകാരന്‍ എന്ന ബഹുമതി രബീന്ദര്‍ സിങ് കരസ്ഥമാക്കിയിരിക്കുകയാണ്. ഇന്ത്യയില്‍ നിന്നു കുടിയേറിയ കുടുംബത്തില്‍ ജനിച്ച രബീന്ദര്‍ സിങ് ബ്രിസ്‌റ്റോള്‍ ഗ്രാമര്‍ സ്‌കൂളില്‍ നിന്നും കേംബ്രിജ് സര്‍വകലാശാലയില്‍ നിന്നുമാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.
മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കൂടിയായ രബീന്ദര്‍ സിങ് 2003-ലെ ഇറാഖ് ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന വാദമുയര്‍ത്തി ശ്രദ്ധേയനായ ആളാണ്. തീവ്രവാദികളെന്ന സംശയത്തില്‍ വിദേശികളെ അനന്തമായി തടഞ്ഞുവെക്കുന്ന നിയമം 2004-ല്‍ റദ്ദാക്കിയതും ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനമേഖലയിലെ നാഴികക്കല്ലാണ് എന്നതാണ് ബ്രിട്ടീഷ് ഹൈക്കോടതിയില്‍ ഇദ്ദേഹം ജഡിജിയായത് കുടിയേറ്റക്കാര്‍ക്ക് അനുകൂലമായേക്കും.
ഹൈക്കോടതി ജഡ്ജിയാവുന്ന ആദ്യ സിഖുകാരനാണെങ്കിലും ബ്രിട്ടനില്‍ ജുഡീഷ്യറിയിലെത്തുന്ന ആദ്യ സിഖുകാരന്‍ രബീന്ദറല്ല. 2010ല്‍ ജഡ്ജിയായ മോട്ടാ സിങ് ആണ് ഈ പദവിയിലെത്തുന്ന ആദ്യ സിഖുകാരനും ഏഷ്യക്കാരനുമെന്നുള്ള സ്ഥാനം കരസ്ഥമാക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല