ബ്രിട്ടീഷ് പൗരനായ ജോണ്‍ നിമ്മോ വലിയ ഞെട്ടലിലാണ്. ഹോം ഓഫീസില്‍നിന്ന് നാടു കടത്തുമെന്ന എഴുത്ത് ലഭിച്ച ശേഷമാണ് ജോണ്‍ അങ്കലാപ്പിലായിരിക്കുന്നത്. ജന്മം കൊണ്ട് ബ്രിട്ടീഷുകാരനായ മറ്റൊരു രാജ്യത്തേക്ക് പോലും ഇതുവരെ പോയിട്ടില്ലാത്ത, സ്വന്തമായി ഒരു പാസ്‌പോര്‍ട്ട് പോലും ഇല്ലാത്ത ജോണ്‍ നിമ്മോയെ സ്വന്ത രാജ്യത്തേക്ക് നാടുകടത്തുമെന്നാണ് എഴുത്തിലുള്ളത്.
ബ്രിട്ടീഷ് പൗരനായ തന്നെ ഏത് രാജ്യത്തേക്ക് നാടുകടത്തുമെന്നാണ് പറയുന്നത് എന്ന് മനസ്സിലാകുന്നില്ലെന്ന് ജോണ്‍ നിമ്മോ പറയുന്നു. ഹോം ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍ പല ഉദ്യോഗസ്ഥര്‍ക്കും ഫോണ്‍ കൈമാറ്റം ചെയ്തത് അല്ലാതെ പ്രത്യേകിച്ച് പ്രയോജനമൊന്നും ഉണ്ടായില്ലെന്നും ജോണ്‍ നിമ്മോ പറയുന്നു.
ജോണ്‍ നിമ്മോ എങ്ങനെ യുണൈറ്റഡ് കിങ്ഡത്തില്‍ പ്രവേശിച്ചു എന്ന കാര്യത്തില്‍ രേഖകള്‍ ഇല്ല. അറസ്റ്റ് ചെയ്താല്‍ ആറു മാസം വരെ തടവുശിക്ഷ ലഭിക്കാവുന്ന തെറ്റാണിതെന്നും എഴുത്തില്‍ പറയുന്നു. ഈ എഴുത്തിന്റെ ആധികാരികത ഇതുവരെ സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല. സുഹൃത്തുക്കള്‍ ഒപ്പിച്ച പണിയാണോ ഇതെന്ന് താന്‍ അന്വേഷിച്ചു വരികയാണെന്ന് ജോണ്‍ പറയുന്നു.
നേരത്തെ ഫെമിനിസ്റ്റ് ക്യാംപെയ്‌നറായ കരോളിന്‍ ക്രിയാഡോ പെരസിനെയും ലേബര്‍ എംപി സ്റ്റെല്ലാ ക്രീസിയെയും ട്വിറ്ററില്‍ ട്രോള്‍ ചെയ്തതിന് നിമ്മോയ്ക്ക് എട്ട് ആഴ്ച്ചത്തെ തടവുശിക്ഷ ലഭിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല