സ്വന്തം ലേഖകന്‍: ലൈംഗിക തൊഴിലാളിയുമായുള്ള വഴിവിട്ട ബന്ധം, ബ്രിട്ടീഷ് സാംസ്‌ക്കാരിക മന്ത്രി വെട്ടിലായി. ബ്രിട്ടീഷ് സാംസ്‌കാരിക, മാധ്യമ, കായിക വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രി ജോണ്‍ വിട്ടിംഗ്‌ഡെയ്ല്‍ ആണ് വിവാദത്തില്‍ കുടുങ്ങിയത്. മന്ത്രിക്ക് അകമ്പടി സംഘത്തിലെ ഒരു യുവതിയുമായി വഴിവിട്ട ബന്ധം ഉണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇവര്‍ ഒരു ലൈംഗിക തൊഴിലാളിയാണെന്നായിരുന്നു വിമര്‍ശകരുടെ ആരോപണം.
എന്നാല്‍ അവര്‍ ലൈംഗിക തൊഴിലാളിയാണെന്ന് തനിക്കറിയില്ല എന്നായിരുന്നു മന്ത്രിയുടെ മറുപടി. അവരുടെ ഒരു ഇടപെടലും തന്റെ ഒരു തീരുമാനത്തെയും സ്വാധീനിച്ചിട്ടില്ല. 2013 ഓഗസ്റ്റിലും 2014 ഫെബ്രുവരിക്കുമിടയിലാണ് വിട്ടിംഗ്‌ഡെയ്ല്‍ യുവതിയുമായി അടുത്ത് ഇടപഴകിയത്. ബിബിസിയുടെ ന്യൂസ്‌നൈറ്റിലായിരുന്നു മന്ത്രിയുടെ തുറന്നുപറച്ചില്‍.
‘മാച്ച്.കോം വഴി പരിചയപ്പെട്ട അവരുമായി താന്‍ അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു. ഞങ്ങള്‍ സമപ്രായക്കാരായിരുന്നു. ഇക്കാലത്ത് ഒരിക്കലും തന്റെ തൊഴില്‍ എന്താണെന്ന് അവര്‍ വെളിപ്പെടുത്തിയിരുന്നില്ല. എന്നാല്‍ ചിലര്‍ തന്റെ ബന്ധത്തിന്റെ കഥ ടാബ്ലോയിഡ് പത്രങ്ങള്‍ക്ക് വില്‍ക്കാന്‍ ശ്രമിക്കുന്നതായി അറിഞ്ഞതോടെയാണ് അവരുടെ യഥാര്‍ത്ഥ മുഖം താനും അറിഞ്ഞത്. അതോടെ തങ്ങളുടെ ബന്ധം അവസാനിച്ചുവെന്നും വിട്ടിംഗ്‌ഡെയ്ല്‍ പറഞ്ഞു.
ഇക്കാലത്ത് സഭയിലെ സാംസ്‌കാരിക, മാധ്യമ, കായിക വിഭാഗം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായിരുന്നു വിട്ടിംഗ്‌ഡെയ്ല്‍. ഇതിനു ശേഷം 2015 മെയിലാണ് സാംസ്‌കാരിക സെക്രട്ടറിയായി വിട്ടിംഗ്‌ഡെയ്ല്‍ നിയമിതനായത്. 1992 മുതല്‍ മാല്‍ഡനില്‍ നിന്നുള്ള കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എം.പിയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല