ഒട്ടിച്ചേര്‍ന്ന ശിരസുമായി ജനിച്ചു കഴിഞ്ഞ ദിവസം അന്‍പതാം പിറന്നാള്‍ ആഘോഷിച്ച ഇരട്ടകളെ പോലെ ഒട്ടിച്ചേര്‍ന്ന ശിരസ്സുമായി ജനിച്ച സഹോദരിമാരെ ബ്രിട്ടീഷ്ഡോക്ടര്‍മാര്‍ വേര്‍പെടുത്തി. 11 മാസം പ്രായമായ റിതാല്‍, റിതാജ് എന്നിവരെ ലണ്ടനിലെ ഗ്രേറ്റ് ഒാര്‍മണ്ട് സ്ട്രീറ്റ് ഹോസ്പിറ്റലില്‍ നാലുഘട്ടമായി നടന്ന ശസ്ത്രക്രിയയിലൂടെയാണ് വിജയകരമായി വേര്‍പെടുത്തിയത്. അന്തിമ ശസ്ത്രക്രിയ കഴിഞ്ഞ് നാലുമാസം പിന്നിട്ടുകഴിഞ്ഞു.
റിതാലിന്റെയും റിതാജിന്റെയും തലച്ചോറു തമ്മില്‍ രക്തക്കുഴലുകള്‍ ബന്ധിപ്പിച്ചിരുന്നു. റിതാജിന്റെ ഹൃദയമാണ് ഇരുവര്‍ക്കുമുള്ള രക്തം പമ്പ് ചെയ്തിരുന്നത്. അതിനാല്‍ ശസ്ത്രക്രിയ വളരെ സങ്കീര്‍ണമായിരുന്നു.ഡോക്ടര്‍ ദമ്പതികളായ അബ്ദല്‍ ജമീദ് ഗബൂറ, ഇനാസ് എന്നിവരുടെ മക്കളാണ് റിതാലും റിതാജും. സുഡാനിലെ ഖാര്‍ത്തൂമില്‍ 2010 ഒക്ടോബറിലാണ് കുട്ടികള്‍ ജനിച്ചത്.
കുട്ടികളെ വേര്‍പെടുത്താന്‍ സുഡാനിലെ ആശുപത്രികളില്‍ സംവിധാനമില്ലാത്തതിനാലും വിദേശത്ത് ചികിത്സിക്കാന്‍ ശേഷിയില്ലാത്തതിനാലും ബ്രിട്ടനിലെ ജീവകാരുണ്യസംഘടനയായ ‘ഫെയ്സിങ് ദ് വേള്‍ഡിനെ സമീപിക്കുകയായിരുന്നു. ഇൌ സംഘടനയുടെ സഹായത്തോടെയാണ് ശസ്ത്രക്രിയ നടത്തിയത്.ശിരസ്സ് ഒട്ടിച്ചേര്‍ന്ന ഇരട്ടകള്‍ ജീവിച്ചിരിക്കുക ഏറെക്കുറെ അസാധ്യമാണ്. ഒരു കോടിയില്‍ ഒരാള്‍ രക്ഷപ്പെട്ടാലായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല