അടുത്ത 20 വര്‍ഷത്തിനുള്ളില്‍ ജര്‍മ്മനിയെ പിന്തള്ളി ബ്രിട്ടണ്‍ യൂറോപ്പിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാകും. നിക് ക്ലെഗ്ഗാണ് ഈ അവകാശവാദം ഉന്നയിച്ചത്. കഴിഞ്ഞ വര്‍ഷം യൂറോപ്പിലെ മറ്റൊരു സാമ്പത്തിക ശക്തിയായ ഫ്രാന്‍സിനെ ബ്രിട്ടണ്‍ പിന്തള്ളിയിരുന്നു. അതിന്റെ ചുവട് പിടിച്ച് യൂറോപ്പിലെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ ജര്‍മ്മനിയേയും പിന്തള്ളുമെന്നാണ് ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് നിക് ക്ലെഗ് അവകാശപ്പെടുന്നത്.
എന്നാല്‍ ജര്‍മ്മനിയെ പിന്തള്ളുന്നതിന് 20 വര്‍ഷം വേണ്ടിവരുമെന്ന് മാത്രം. ബ്രിട്ടണ്‍ യൂറോപ്പിന്റെ പവര്‍ഹൗസാകുമെന്നാണ് നിക് ക്ലെഗ് അവകാശപ്പെടുന്നത്.
അതിന് ഉതകുന്ന തരത്തില്‍ ബഡ്ജറ്റില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാവണമെന്നാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. ഇപ്പോള്‍ ജര്‍മ്മനി, ബ്രിട്ടണ്‍, ഫ്രാന്‍സ്, ഇറ്റലി, സ്‌പെയിന്‍ എന്നിങ്ങനെയാണ് യൂറോപ്പിലെ സാമ്പത്തിക ശക്തികളുടെ നില. ഇതില്‍ കാര്യമായ മാറ്റമുണ്ടാകുമെന്നാണ് നിക് ക്ലെഗ്ഗിന്റെ അവകാശവാദം.
2014ല്‍ ബ്രിട്ടന് 2.22ട്രില്യന്‍ യൂറോയുടെ സമ്പാദ്യമാണുള്ളത്. ഫ്രാന്‍സിന് ഇപ്പോള്‍ 2.14 ട്രില്യണ്‍ യൂറോയും ജര്‍മ്മനിക്ക് 2.9 ട്രില്യണ്‍ യൂറോയുടെയും സമ്പാദ്യമാണുള്ളത്. യൂറോയുടെ നിലയും മോശം സാമ്പത്തികാവസ്ഥയും മൂലം അടുത്ത രണ്ട് ദശ്ശാബ്ദത്തിനുള്ളില്‍ ജര്‍മ്മനിയെ ബ്രിട്ടണ്‍ പിന്തള്ളുമെന്നാണ് സെന്റര്‍ ഫോര്‍ ഇക്കണോമിക് ആന്റ് ബിസ്‌നസ് റിസര്‍ച്ച് വ്യക്തമാക്കുന്നത്. അങ്ങനെ സംഭവിച്ചാല്‍ 1954നുശേഷം ആദ്യമായിട്ടായിരിക്കും അങ്ങനെയൊന്നുണ്ടാകുക.
ജര്‍മ്മനിയെക്കാള്‍ ഒരു ശതമാനം വളര്‍ച്ച സാമ്പത്തികമേഖലയിലുണ്ടായാല്‍ അടുത്ത 20 വര്‍ഷത്തിനുള്ളില്‍ ജര്‍മ്മനിയെ പിന്തള്ളാന്‍ രാജ്യത്തിന് സാധിക്കുമെന്ന് നിക് ക്ലെഗ് പ്രത്യാശ പ്രകടിപ്പിച്ചു.
നിലവില്‍ ബഡ്ജറ്റില്‍ ചെലവഴിക്കുന്ന തുക ഇരട്ടിയാക്കുക, വൈജ്ഞാനിക മേഖലയിലും ശാസ്ത്രമേഖലയിലും മറ്റും വന്‍തോതില്‍ മുതല്‍ മുടക്കുക, എന്നിങ്ങനെ നിരവധി കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് യൂറോപ്പിലെ സാമ്പത്തിക ശക്തിയാകാന്‍ ബ്രിട്ടണ്‍ ശ്രമിക്കുക. യൂറോപ്പിലെ പ്രധാനപ്പെട്ട സാമ്പത്തിക ശക്തിയാകാനാണ് ബ്രിട്ടണ്‍ ഇനി ശ്രമിക്കേണ്ടത്. അതിനുള്ള ശ്രമങ്ങള്‍ തുടരുകയും വേണം- നിക് ക്ലെഗ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല