ബഹ്‌റൈന്‍ തലസ്ഥാനമായ മനാമയില്‍ ബ്രിട്ടീഷ് എംബസിക്കു സമീപം നിര്‍ത്തിയിട്ട ബസ്സില്‍ സ്‌ഫോടനമുണ്ടായി. ഞായറാഴ്ച രാവിലെ നൂറുകണക്കിനു ഷിയാകള്‍ മതഘോഷയാത്ര നടത്തുന്നതിനിടെയുണ്ടായ സ്‌ഫോടനത്തില്‍ ആളപായമൊന്നുമില്ല.
ലണ്ടന്‍ മെട്രോപ്പൊളിറ്റന്‍ പോലീസില്‍ അസിസ്റ്റന്റ് കമ്മീഷണറായിരുന്ന ജോണ്‍ യേറ്റ്‌സ് ബഹ്‌റൈന്‍ ആഭ്യന്തരമന്ത്രാലയത്തില്‍ സുരക്ഷാ സഹായച്ചുമതലയേറ്റെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ബ്രിട്ടീഷ് എംബസിക്കു സമീപം സ്‌ഫോടനമുണ്ടായത്. കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ എംബസി കെട്ടിടത്തിനുനേരെ പെട്രോള്‍ ബോംബേറുണ്ടായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല