സ്വന്തം ലേഖകന്‍: ലണ്ടന്‍, ടോക്യോ വിമാനം പാതിദൂരം പിന്നിട്ട ശേഷം തിരിച്ചുപറന്നു, ക്ഷമ നശിച്ച യാത്രക്കാരുടെ പ്രതിഷേധം ശക്തം. ലണ്ടനിലെ ഹീത്രു എയര്‍പോര്‍ട്ടില്‍ നിന്ന് ടോക്യോയിലേക്ക് പറന്നുയര്‍ന്ന ബ്രിട്ടീഷ് ജെറ്റ് എയര്‍വേസ് വിമാനമാണ് 6000 മൈല്‍ പിന്നിട്ട ശേഷം തിരിച്ചു പറന്നത്. വ്യാഴാഴ്ച ഉച്ചക്ക് ലണ്ടനില്‍ നിന്ന് പുറപ്പെട്ട വിമാനം സാങ്കേതിക തകരാറ് മൂലം വടക്കന്‍ സൈബീരിയയിലെ നോവോസിബ്രിസ്കിലത്തെിയ ശേഷം മടങ്ങുകയായിരുന്നു.
11 മണിക്കൂറിനുള്ളില്‍ ടോക്യോയില്‍ എത്തുമായിരുന്ന വിമാനം അര്‍ധരാത്രിയോടെ ഹീത്രു എയര്‍പോര്‍ട്ടില്‍ മടങ്ങിയെത്തി. സാങ്കേതിക തകരാര്‍ പരിഹരിച്ച് 24 മണിക്കൂറിന് ശേഷമാണ് വെള്ളിയാഴ്ച രാവിലെ 10.30 ന് വിമാനം വീണ്ടും ടോക്യോയിലേക്ക് പറന്നത്. യൂറോപ്യന്‍ യൂനിയന്‍ നിയമപ്രകാരം നിശ്ചയിച്ച സമയത്തില്‍ നിന്ന് വിമാനം മൂന്ന് മണിക്കൂര്‍ വൈകിയാല്‍ 600 യൂറോ (ഏകദേശം 45000രൂപ) വിമാന കമ്പനി യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കണം.
ഈ നിയമപ്രകാരം ജെറ്റ് എയര്‍വേസ് രണ്ട് കോടിയിലധികം രൂപ നഷ്ടപരിഹാരമായി നല്‍കേണ്ടി വരും. ലണ്ടനിലേക്ക് വരാനായി ടോക്യോ വിമാനത്താവളത്തില്‍ കാത്തുനിന്നവര്‍ക്കും ജെറ്റ് എയര്‍വേസ് നഷ്ടപരിഹാരം നല്‍കേണ്ടി വരും. വിമാനം തിരിച്ചുപറന്നത് യാത്രക്കാരെ വലക്കുകയും രോഷാകുലരാക്കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല