1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 25, 2024

സ്വന്തം ലേഖകൻ: ണ്ടുദിവസത്തെ സന്ദർശനത്തിനെത്തിയ ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ഡേവിഡ് ലാമിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചർച്ചനടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താൻ എല്ലാസഹായവും പ്രധാനമന്ത്രി വാഗ്ദാനംചെയ്തു. ദേശസുരക്ഷ, സാമ്പത്തികവികസനം തുടങ്ങിയ കാര്യങ്ങളിൽ സാങ്കേതികവിദ്യയുടെ വർധിച്ചുവരുന്ന പ്രാധാന്യം തിരിച്ചറിഞ്ഞ് ഇന്ത്യയും ബ്രിട്ടനും തമ്മിൽ പുതിയ സാങ്കേതികസുരക്ഷാസംരംഭം (ടെക്നോളജി സെക്യൂരിറ്റി ഇനീഷ്യേറ്റീവ്) ആരംഭിക്കും.

അധികാരമേറ്റശേഷമുള്ള ലാമിയുടെ ആദ്യ ഇന്ത്യാസന്ദർശനമാണിത്. ഇന്ത്യ-ബ്രിട്ടൻ സ്വതന്ത്രവ്യാപാരക്കരാറിനായുള്ള ചർച്ചകൾ പുനരുജ്ജീവിപ്പിക്കുകയാണ് സന്ദർശനത്തിന്റെ പ്രധാന ഉദ്ദേശ്യം. ഇരുരാജ്യങ്ങളും തമ്മിലുള്ള സമഗ്രമായ തന്ത്രപ്രധാന പങ്കാളിത്തം വിപുലവും ആഴത്തിലുള്ളതുമാക്കാൻ ബ്രിട്ടൻ നൽകുന്ന മുൻഗണനയെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ബ്രിട്ടീഷ് വിദേശകാര്യമന്ത്രിയുമായി ചർച്ചനടത്താനായതിൽ സന്തോഷമുണ്ടെന്ന് മോദി പിന്നീട് ‘എക്സി’ൽ കുറിച്ചു. പരസ്പരബന്ധം മുന്നോട്ടുകൊണ്ടുപോകാൻ പ്രതിബദ്ധതയോടെ നിലകൊള്ളാനും മോദി ആഹ്വാനംചെയ്തു.

യൂറോപ്യൻ യൂണിയനിൽനിന്ന് പിരിഞ്ഞശേഷം ബദൽ വിപണികൾ തേടുന്ന ബ്രിട്ടൻ ഏറെ പ്രതീക്ഷയോടെ കാണുന്ന സ്വതന്ത്രവ്യാപാരക്കരാറിനായുള്ള ചർച്ചകൾ രണ്ടുവർഷത്തിലധികമായി നടക്കുന്നുണ്ട്. ബ്രിട്ടനിൽനിന്ന്‌ ഇറക്കുമതിചെയ്യുന്ന ഉത്പന്നങ്ങളുടെ തീരുവ കുറയ്ക്കുന്നതിനുപകരം ഇന്ത്യൻ പൗരർക്ക് കൂടുതൽ വീസ ലഭ്യമാക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നുണ്ട്. സന്ദർശനത്തിനിടെ ലാമി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ, കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ എന്നിവരുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്. പരിസ്ഥിതി, ബിസിനസ് രംഗങ്ങളിലെ പ്രമുഖരെയും ലാമി നേരിൽക്കാണും.

കഴിഞ്ഞ രണ്ട് വര്‍ഷമായി നടന്നു വന്നിരുന്ന ഇന്ത്യ – ബ്രിട്ടന്‍ സ്വതന്ത്ര വ്യാപാര കരാറിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി നിര്‍ത്തി വച്ചിരിക്കുകയാണ്. കഴിഞ്ഞ മര്‍ച്ചില്‍ യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങള്‍ അല്ലാത്ത നോര്‍വേ, സ്വിറ്റ്‌സര്‍ലന്‍ഡ്, ഐസ്ലാന്‍ഡ്, ലിക്‌റ്റെന്‍സ്‌റ്റൈന്‍ എന്നീ രാജ്യങ്ങളുമായി ഇന്റ്യ സ്വതന്ത്ര വ്യാപാര കരാറുകള്‍ ഉണ്ടാക്കിയിരുന്നു.

ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാറിന്റെ ചര്‍ച്ചകള്‍ അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കുന്നു എന്നായിരുന്നു കഴിഞ്ഞ് വര്‍ഷം കണ്‍സര്‍വേറ്റീവ് സര്‍ക്കാര്‍ പറഞ്ഞിരുന്നത്. എന്നാല്‍, സങ്കീര്‍ണ്ണതകള്‍ ഏറെയുണ്ടെന്നുള്ള സൂചനകളും നല്‍കിയിരുന്നു. ഇന്ത്യയുമായി കരാര്‍ ഒപ്പു വച്ചാല്‍, ബ്രെക്സിറ്റിന് ശേഷം ബ്രിട്ടന്‍ ഏതെങ്കിലും രാജ്യവുമായി ഉണ്ടാക്കുന്ന എറ്റവും വലിയ വ്യാപാര കരാര്‍ ആയിരിക്കും അത്.

വിദേശകാര്യ മന്ത്രിയായി ചുമതല ഏറ്റ ഉടന്‍ തന്നെ ലാമി യൂറോപ്യന്‍ യൂണിയന്‍ നേതാക്കളെ സന്ദര്‍ശിക്കാനായിരുന്നു ആദ്യ യാത്ര നടത്തിയത്. ഉഭയകക്ഷി ബന്ധങ്ങള്‍ മെച്ചപ്പെടുത്തുക എന്നതായിരുന്നു ലക്ഷ്യം എന്നാല്‍, ഇപ്പോഴത്തെ യാത്രയില്‍ പ്രധാനമായും സാമ്പത്തിക കാര്യങ്ങളാണ് ഉന്നം വയ്ക്കുന്നത്. ഭൂമിയുടെ ദക്ഷിണാര്‍ദ്ധ ഗോളത്തിലെ സ്വാധീനമുള്ള രാഷ്ട്രങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട രാജ്യമായാണ് ബ്രിട്ടന്‍ ഇന്ത്യയെ കാണുന്നത്. അതുകൊണ്ടു തന്നെ ലാമിയുടെ ഈ യാത്രയെ ഏറെ പ്രാധാന്യത്തോടെ തന്നെയാണ് ബ്രിട്ടന്‍ കാണുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.