ബ്രിട്ടീഷ് ഗ്യാസിന്റെ ഉടമ സെന്‍ട്രിക്കയുടെ ലാഭത്തില്‍ ഇടിവെന്ന് റിപ്പോര്‍ട്ട്. എണ്ണ വിലയില്‍ ഉണ്ടായ കുറവും കാലാവസ്ഥയുമാണ് കമ്പനിയുടെ പണംവാരലിന് തടസ്സമായതെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍.
ഗ്യാസ് റെസിഡന്‍ഷ്യന്‍ ബിസിനസ് ലാഭത്തില്‍ 23 ശതമാനം കുറഞ്ഞ് 439 മില്യണ്‍ പൗണ്ടായി. ബ്രിട്ടണില്‍ തണുപ്പ് കൂടി തുടങ്ങിയത് ഈ ആഴ്ച്ചകളിലാണ്. അതുവരെ സാമാന്യം നല്ല കാലാവസ്ഥയായിരുന്നു. അതുകൊണ്ട് തന്നെ വീടുകളിലും ഓഫീസുകളിലും കാര്യമായി ഹീറ്ററുകള്‍ ഉപയോഗിക്കേണ്ടി വന്നില്ല. അതുകൊണ്ട് തന്നെ എനര്‍ജി യൂസേജ് കുറവായിരുന്നു.
ഡിവിഡന്റ് ഷെയര്‍ ഹോള്‍ഡേഴ്‌സിന് നല്‍കുന്ന വിഹിതം വരുമാന കുറവ് കാരണം വെട്ടിക്കുറയ്ക്കുകയാണെന്ന് കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. ഒരു ഷെയറിന് 17 പെന്നിയായിരുന്നത് ഇപ്പോള്‍ 13.5 പെന്നിയായി വെട്ടിക്കുറച്ചിട്ടുണ്ട്. ഷെയര്‍ മാര്‍ക്കറ്റിലും കമ്പനിക്ക് തിരിച്ചടി നേരിട്ടു. 8.5 ശതമാനത്തിന്റെ കുറവോടെയാണ് ഓഹരി വ്യാപാരങ്ങള്‍ അവസാനിച്ചത്.
സെന്‍ട്രിക്കയുടെ രണ്ട് പവര്‍ സ്റ്റേഷനുകള്‍ അടച്ച് പൂട്ടാന്‍ കമ്പനി തീരുമാനിച്ചിട്ടുണ്ട്. 20 വര്‍ഷം പഴക്കമുള്ള സ്റ്റേഷനുകളാണ് ഇപ്പോള്‍ നഷ്ടത്തിലായതിനെ തുടര്‍ന്ന് അടച്ചിരിക്കുന്നത്. നോര്‍ത്ത് സീയില്‍ കമ്പനി നടത്തുന്ന നിക്ഷേപക്കില്‍ ഇനി മുതല്‍ 40 ശതമാനം കുറവ് വരുത്തേണ്ടി വരുമെന്നും കമ്പനി പറയുന്നു. കഴിഞ്ഞ വേനല്‍ക്കാലത്ത് മുതലാണ് അന്താരാഷ്ട്ര വിപണിയില്‍ എണ്ണയ്ക്ക് വില കുറഞ്ഞ് തുടങ്ങിയത്. ഈ ആടുത്ത ദിവസങ്ങളില്‍ മാത്രമാണ് എണ്ണ വില തിരിച്ച് കയറുന്നതിന്റെ ലക്ഷണങ്ങള്‍ കാണിച്ച് തുടങ്ങിയത്.
എണ്ണ ഉത്പാദന രാജ്യങ്ങള്‍ ഉപയോഗം കുറഞ്ഞിട്ടും എണ്ണയുടെ കയറ്റുമതിയുടെയും ഉത്പാദനത്തിന്റെയും തോത് കുറയ്ക്കാഞ്ഞതാണ് അന്താരാഷ്ട്ര വിപണിയില്‍ ഇത്രയും വില താഴാന്‍ കാരണമായത്. എണ്ണ ഉത്പാദന രാജ്യങ്ങളുടെ സംഘടനയായ ഒപേകിന്റെ രാഷ്ട്രീയവും ഇതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല