1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 12, 2012

പ്രമാദമായ ആനി ദിവാനി കൊലക്കേസില്‍ മൂന്നാം പ്രതിയെന്ന് സംശയിക്കുന്ന സോലി മഗ്നെനിക്ക് വീണ്ടും വിചാരണ. കൊലപാതകത്തിലും തട്ടികൊണ്ട് പോകലിലും താന്‍ പങ്കാളിയല്ലെന്നും തന്നെ വെറുതേ വിടണമെന്നും കാട്ടി സോലി കോടതിയില്‍ നല്‍കിയ അപേക്ഷയിലാണ് വിചാരണ നടക്കുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം വെസ്റ്റേണ്‍ കേപ്പ് ഹൈക്കോര്‍ട്ട് വീഡിയോ ദൃശ്യങ്ങള്‍ തെളിവായി സ്വീകരിക്കാമെന്ന് ഉത്തരവ് പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് സോലി താന്‍ പോലീസ് ഓഫിസര്‍ക്ക് നല്‍കിയ മൊഴിയുടെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം തന്റെ ശിക്ഷ പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടത്. ഇതിന്റെ ഭാഗമായി സോലി പോലീസിന് മുന്നില്‍ സംഭവത്തെ കുറിച്ച് നല്‍കിയ വിശദീകരണം അടങ്ങിയ വീഡിയോ ദൃശ്യങ്ങള്‍ പോലീസ് കോടതിയില്‍ ഹാജരാക്കി. കേസില്‍ ഒന്നാം പ്രതിയായ മ്‌സ്വിവാമഡോഡ ക്വാബേയ്ക്ക് 25 വര്‍ഷം ജയില്‍ ശിക്ഷയും രണ്ടാം പ്രതിയും ടാക്‌സി ഡ്രൈവറുമായ സോള ടോംഗോയ്ക്ക് 18 വര്‍ഷവും ശിക്ഷ നേരത്തെ കോടതി വിധിച്ചിരുന്നു. സൗത്ത് ആഫ്രിക്കയിലേക്ക് ഹണിമൂണിനായ പോയ ബ്രട്ടീഷ് ദമ്പതികളെ തട്ടികൊണ്ടുപോയ ശേഷം ഭാര്യയെ കൊലപ്പെടുത്തിയ കേസിലാണ് ഇരുവര്‍ക്കും ശിക്ഷ വിധിച്ചത്.

രണ്ടായിരത്തി പത്ത് നവംബര്‍ 13ന് ദമ്പതികള്‍ സഞ്ചരിച്ചിരുന്ന ടാക്‌സി കാര്‍ ഗുഗുലെത്തു നഗരത്തിന് സമീപം വച്ച് താനും മാവേവേ എന്ന് വിളിക്കുന്ന ഒരാളും ചേര്‍ന്ന് തട്ടിയെടുക്കുകയായിരുന്നുവെന്ന് സോലി മൊഴി നല്‍കിയിരുന്നു. വെളളക്കാരായ ദമ്പതികള്‍ ബാക്ക് സീറ്റിലായിരുന്നു. തങ്ങളെ കൊല്ലെരുതെന്ന് ഇരുവരും യാചിച്ചു. കൈയ്യിലുണ്ടായിരുന്ന മൊബൈല്‍ഫോണും ക്യാമറയും അവര്‍ ഞങ്ങള്‍ക്ക് നല്‍കിയതായും സോലി പോലീസ് ഓഫീസറോട് വെളിപ്പെടുത്തുന്നു. എന്നാല്‍ പോലീസിന്റെ കടുത്ത മര്‍ദ്ധനത്തെ തുടര്‍ന്ന് അങ്ങനെ പറയാന്‍ സോലി നിര്‍ബന്ധിതനാവുകയായിരുന്നുവെന്നും വീഡിയോയുടെ സത്യസന്ധതയില്‍ സംശയമുണ്ടെന്നും എതിര്‍ഭാഗം വാദിച്ചു.

തട്ടികൊണ്ടു പോകലിന് ഒടുവില്‍ ഭാര്യയായ ആനി ദിവാനിയെ ഇവര്‍ കൊലപ്പെടുത്തുകയും ഭര്‍ത്താവ് ഷ്രീന്‍ ദിവാനിയെ മര്‍ദ്ദിച്ചശേഷം റോഡില്‍ ഉപേക്ഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സ്വീഡിഷ് സ്വദേശിയായ ആനിയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് ഷ്രീന്‍ തന്നെ തങ്ങളെ നിയോഗിക്കുകയായിരുന്നുവെന്ന് പ്രതികള്‍ കോടതിയില്‍ സമ്മതിച്ചിരുന്നു. ഹണിമൂണിന് എത്തുമ്പോള്‍ തങ്ങളെ തട്ടികൊണ്ടു പോയ ശേഷം ഭാര്യയെ കൊലപ്പെടുത്താന്‍ ദിവാനി തങ്ങള്‍ക്ക് 15000 റാന്‍ഡ് നല്‍കിയതായും കൊലയാളികള്‍ വെളിപ്പെടുത്തിയിരുന്നു.

എന്നാല്‍ ദിവാനി ഈ ആരോപണങ്ങളെല്ലാം തന്നെ നിഷേധിച്ചു. ബ്രിട്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ കോടതിയില്‍ തന്റെ നിരപരാധിത്വം തെളിയിക്കാനുളള പോരാട്ടത്തിലാണ് ദിവാനി. നിലവില്‍ കടുത്ത വിഷാദരോഗത്തിന് അടിമയായ ദിവാനി സെപ്റ്റംബര്‍ 18ന് തന്റെ രോഗസ്ഥിതിയെ കുറിച്ച് വിശദീകരണം നല്‍കാന്‍ വെസ്റ്റ്മിനിസ്റ്റര്‍ കോടതിയില്‍ ഹാജരാകും. ബ്രിസ്‌റ്റോളിലെ ഒരു കെയര്‍ഹോം ഉടമയാണ് സമ്പന്നനായ ദിവാനി.

താന്‍ കൊലപാതകത്തിലോ കവര്‍ച്ചയിലോ അതിലേക്ക് നയിച്ച സാഹചര്യത്തിലോ പങ്കാളി ആയിട്ടെന്ന് സോലി വാദിച്ചു. കൂട്ടാളിയോട് ഇവരെ എന്ത് ചെയ്യാന്‍ പോകുന്നു എന്ന് ചേദിച്ചപ്പോള്‍ പിരിക്കാന്‍ പോകുന്നു എന്ന് പറഞ്ഞതായും അപ്പോള്‍ കൂടെയുളള ഭര്‍ത്താവ് ഭാര്യയെ വിട്ട് പോകില്ലെന്ന് പറഞ്ഞതായും സോലി വീഡിയോയില്‍ മൊഴി നല്‍കുന്നുണ്ട്. മാവേവേ ഭര്‍ത്താവിനെ വലിച്ച് പുറത്തിടുകയായിരുന്നു. ഭാര്യ അപ്പോള്‍ കരയാന്‍ തുടങ്ങി. മാവേവേ അവരുടെ കൈയ്യിലിരുന്ന ബാഗ് തട്ടിപ്പറിക്കാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ തടയുകയായിരുന്നു. തുടര്‍ന്ന് മാവേവേ ആണ് അവരെ വെടിവെച്ച് കൊന്നതെന്നും സംഭവിച്ചത് പുറത്ത് പറയരുതെന്ന് സോലിയോട് ആവശ്യപ്പെട്ടതായും സോലി മൊഴിയില്‍ പറയുന്നു. ലിത്താ പാര്‍ക്കിന് സമീപം വാഹനം ഉപേക്ഷിക്കുകയായിരുന്നു. രണ്ട് പോലീസുകാരെ കണ്ടപ്പോള്‍ ഫോണും ക്യാമറയും അടക്കമുളള സാധനങ്ങള്‍ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചശേഷം ഓടി രക്ഷപെട്ടതായും സോലി മഗ്നെനി പറഞ്ഞു. വിചാരണ തുടരുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.