കൂടുതല്‍ അഭയാര്‍ത്ഥികളെ ഉള്‍ക്കൊള്ളാനാകില്ലെന്ന് ബ്രി്ട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍. തുര്‍ക്കിയില്‍ മുങ്ങിക്കൊണ്ടിരിക്കുന്ന അഭയാര്‍ത്ഥിക്കുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ പുറത്ത് വന്നതോടെ അഭയാര്‍ത്ഥികളെ ഇനിയും സഹായിക്കണമെന്ന സമ്മര്‍ദ്ദം ബ്രിട്ടണ് മേല്‍ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് കാമറൂണിന്റെ പ്രതികരണം. കലാപകലുഷിതമായ സിറിയപോലുള്ള രാജ്യങ്ങളില്‍നിന്ന് ഇനിയും അഭയാര്‍ത്ഥികളെ രാജ്യത്തേക്ക് പ്രവേശിപ്പിക്കാന്‍ കഴിയില്ലെന്ന് കാമറൂണ്‍ വ്യക്തമാക്കി. കാമറൂണിന്റെ നിലപാടിന് പിന്തുണയുമായി ഹോം സെക്രട്ടറി തെരേസ മെയും രംഗത്തുണ്ട്.
ബ്രിട്ടീഷ് പാര്‍ലമെന്റ് അടുത്തയാഴ്ച്ച ചേരുമ്പോള്‍ കുടിയേറ്റ പ്രശ്‌നം ചര്‍ച്ചയാകുമെന്നും സഭ പ്രക്ഷുബ്ധമാകുമെന്നും ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കലാപഭൂമിയായിക്കൊണ്ടിരിക്കുന്ന പ്രദേശങ്ങളില്‍ സമാധാനം പുനസ്ഥാപിച്ച് ആളുകളെ അവിടെ തന്നെ പിടിച്ചുനിര്‍ത്താനുള്ള നടപടികള്‍ കൈക്കൊള്ളണമെന്നാണ് തന്റെ നിലപാടെന്ന് സംശയത്തിന് ഇടയില്ലാതവണ്ണം കാമറൂണ്‍ വ്യക്തമാക്കുന്നുണ്ട്. അവരവരുടെ മണ്ണില്‍ തന്നെ ജീവിക്കാന്‍ സാഹചര്യമൊരുക്കുയാണ് ചെയ്യേണ്ടതെന്നും അല്ലാതെ മറ്റൊരു നാട്ടില്‍ അഭയം നല്‍കി അവിടെ പ്രശ്‌നം സങ്കീര്‍ണമാക്കുകയല്ല വേണ്ടതെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്.
രണ്ടാംലോകമഹായുദ്ധകാലം മുതല്‍ ലോകത്ത് നടമാടുന്ന അഭയാര്‍ത്ഥി പ്രശ്‌നങ്ങളോട് പുറംതിരിഞ്ഞ് നില്‍ക്കുന്ന പ്രധാനമന്ത്രിയുടെ നിലപാടിനെ ഷാഡോ ആഭ്യന്തര സെക്രട്ടറിയും ലേബര്‍ നേതൃസ്ഥാനാര്‍ത്ഥിയുമായ യിവെറ്റ് കൂപ്പര്‍ വിമര്‍ശിക്കുന്നു. ബോട്ട് മുങ്ങുമ്പോള്‍ തങ്ങളുടെ കുഞ്ഞുങ്ങള്‍ മുങ്ങിമരിക്കാതിരിക്കാന്‍ കിണഞ്ഞ് പരിശ്രമിക്കുന്ന അമ്മമാരെയും ലോറികളില്‍ ശ്വാസം പിടിച്ച് തൂങ്ങിക്കിടക്കുന്നവരെയും കടലില്‍ ഒഴുകുന്ന ശവശരീരങ്ങളെയും ബ്രിട്ടണ്‍ കണ്ടില്ലെന്ന് നടിക്കരുതെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. ിക്കുന്നു.
രാജ്യത്തിന്റെ പൊതുബോധത്തിന് നിരക്കുന്ന പ്രസ്താവനയല്ല കാമറൂണിലും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരില്‍ നിന്നും ഉണ്ടായിരിക്കുന്നതെന്ന് ലേബര്‍ നേതൃത്വത്തിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിയായ ആന്‍ഡി ബേണ്‍ഹാം പ്രതികരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല