ബ്രിട്ടനിലെ മുസ്ലിങ്ങളുടെ രാജ്യ സ്‌നേഹത്തെ ചോദ്യം ചെയ്ത് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍. ബ്രിട്ടീഷ് മുസ്ലിങ്ങള്‍ ജിഹാദികളെ സഹായിക്കുന്നുവെന്നാണ് കാമറൂണ്‍ പറയുന്നത്.
യുവാക്കളെ ഇസ്ലാമിക് സ്‌റേററ്റിലേക്ക് ആകര്‍ഷിക്കുന്ന ആശയ പ്രചാരണത്തെ കുടുംബങ്ങള്‍ എതിര്‍ക്കേണ്ടതുണ്ട്. കൗമാരക്കാരും യുവാക്കളും സിറിയയിലേയും മറ്റും യുദ്ധമുഖങ്ങളില്‍ ഐഎസില്‍ ചേരുന്നതിന് പോലീസിനെ കുറ്റപ്പെടുത്തേണ്ടതില്ല. അവരെ തടയാന്‍ സാധിക്കാത്തതിന് പോലീസിനെയല്ല കുറ്റപ്പെടുത്തേണ്ടത്. ഇത്തരം ആശയങ്ങളില്‍നിന്നു കുട്ടികളെയും യുവാക്കളെയും അകറ്റുക എന്നതു മാത്രമാണ് മുന്നിലുള്ള പോംവഴിയെന്നും കാമറൂണ്‍ പറയുന്നു.
തീവ്രവാദത്തില്‍ നിന്നും കുട്ടികളെ അകറ്റി നിര്‍ത്തേണ്ടത് കുടുംബാംഗങ്ങളുടെ ഉത്തരവാദിത്വമാണെന്നും കാമറൂണ്‍ പറഞ്ഞു. മുസ്ലിം സമൂഹം യാഥാസ്ഥിതിക തീവ്രവാദ ഗ്രൂപ്പായ ഇസ്ലാമിക് സ്റ്റേറ്റിന് പിന്തുണ നല്‍കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാശ്ചാത്യ മൂല്യങ്ങളെ അന്ധമായി വെറുക്കുക എന്നത് മുസ്‌ളിം സമൂഹത്തില്‍ സ്വാഭാവികമായി മാറിയിരിക്കുന്നു. ഇത്തരം ചിന്താഗതിയാണ് അക്രമാസക്തമായ തീവ്രവാദം വേരുറപ്പിക്കാന്‍ കാരണമാകുന്നതെന്നും കാമറൂണ്‍ മുന്നറിയിപ്പ് നല്‍കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല