ബ്രിട്ടണിലെ മുസ്ലീം കുട്ടികളുടെ എണ്ണം കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ ഇരട്ടിയായി വര്‍ദ്ധിച്ചുവെന്ന് കണക്കുകള്‍. ബ്രിട്ടന്റെ സാമൂഹീക വ്യവസ്ഥിതിയില്‍ ഇത്തരത്തിലുള്ള മാറ്റം ഇതിന് മുന്‍പ് കണ്ടിട്ടില്ലെന്നാണ് ഈ മേഖലയില്‍ പഠനം നടത്തുന്നവരുടെ അഭിപ്രായം. ഇംഗ്ലണ്ടിലും വെയ്ല്‍സിലുമുള്ള സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികളില്‍ 12ല്‍ ഒരാള്‍ ഇസ്ലാം മതവിശ്വാസിയാണെന്നാണ് കണക്കുകളെ ഉദ്ധരിച്ച് ടെലിഗ്രാഫ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. ബ്രിട്ടണിലുള്ള ആകെ മുസ്ലീംങ്ങളുടെ എണ്ണം 2.7 മില്യണായി വര്‍ദ്ധിച്ചുവെന്നും ഇതിനാലാണ് കുട്ടികളുടെ എണ്ണത്തില്‍ ഇത്രയധികം വര്‍ദ്ധനയുണ്ടായതെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.
ബ്രിട്ടണില്‍ ആദ്യമായിട്ടാണ് ഇത്ര വിപുലമായൊരു പഠനം ഈ വിഷയവുമായി ബന്ധപ്പെട്ട് നടത്തുന്നത്. അതുകൊണ്ട് തന്നെ റിപ്പോര്‍ട്ട് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ടില്‍ പറയുന്നത് വരാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ മുസ്ലീംങ്ങള്‍ നിര്‍ണായകമായ ശക്തികളാകുമെന്നാണ്.
വരും നാളുകളിലും ഇസ്ലാം മതത്തിന്റെ വിപുലീകരണം സംഭവിക്കുമെന്നും കാലക്രമേണ അത് സാമൂഹ്യമനോഭാവത്തെയും വിദേശനയങ്ങളെയും സ്വാധീനിക്കുമെന്നും മുസ്ലീം കൗണ്‍സില്‍ ഓഫ് ബ്രിട്ടണ്‍ പറയുന്നു.
ബ്രിട്ടണിലെ മുസ്ലീം ജനതയുടെ വര്‍ദ്ധനവിന് പിന്നിലെ പ്രധാനഘടകം കുടിയേറ്റമാണ്. എന്നാല്‍ വരും നാളുകളില്‍ നിര്‍ണായക സ്വാധീന ശക്തിയാകുക മുസ്ലീംങ്ങളായ ചെറുപ്പക്കാരായിരിക്കും. വൈഡര്‍ പോപ്പുലേഷന് പ്രായമാകുമ്പോള്‍ ബ്രിട്ടീഷ് മുസ്ലീംങ്ങളില്‍ പകുതി 25ന് താഴെയും മൂന്നില്‍ ഒന്ന് 15ന് താഴെയുമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല