ബ്രിട്ടണില്‍ ഈ വര്‍ഷം 24,000 നേഴ്‌സുമാരുടെ കുറവുണ്ടെന്ന് കണക്കുകള്‍. കടുത്ത കുടിയേറ്റ നിയമങ്ങള്‍, ചെലവു ചുരുക്കല്‍, വിദ്യാര്‍ത്ഥികള്‍ക്കുള്ള അവസരങ്ങള്‍ വെട്ടിക്കുറച്ചത് തുടങ്ങിയവയാണ് നേഴ്‌സുമാരെ ആവശ്യത്തിന് ലഭിക്കാതെ വരുന്നത്. 2003- -04 കാലഘട്ടത്തില്‍ യുകെയിലേക്ക് എത്തിക്കൊണ്ടിരുന്ന വിദേശ നേഴ്‌സുമാരുടെ എണ്ണത്തില്‍ 2014- 15 എത്തിയപ്പോള്‍ 7000 ആള്‍ക്കാരുടെ കുറവുണ്ടായി. യൂറോപ്യന്‍ യൂണിയനില്‍നിന്നുള്ള കുടിയേറ്റം വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യത്തിലാണ് നേഴ്‌സുമാരുടെ എണ്ണം മാത്രം കുറയുന്നത്.
യുകെയിലേക്ക് എത്തുന്നതിന് മുന്‍പ് സ്‌പോണ്‍സര്‍ഷിപ്പ് വിസ, യുകെയില്‍ എത്തിയാല്‍ ആറു വര്‍ഷത്തിനകം രാജ്യം വിടണം തുടങ്ങിയ കടുത്ത കുടിയേറ്റ നിയമങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ നേഴ്‌സുമാര്‍ അധികവും മറ്റ് രാജ്യങ്ങള്‍ തേടി പോകുകയാണ്.
ഇന്ത്യ ഫിലിപ്പൈന്‍സ് സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളില്‍നിന്നാണ് ക്വാളിറ്റി നേഴ്‌സുമാരെ എന്‍എച്ച്എസ് പോലുള്ള സ്ഥാപനങ്ങള്‍ക്ക് ലഭിക്കുന്നത്. എന്നാല്‍ കരിയറിനെ കുറിച്ച് ലോങ് ടേമില്‍ ചിന്തിക്കുന്നവര്‍ യുകെയെക്കാള്‍ മറ്റ് രാജ്യങ്ങളിലേക്ക് പോകാന്‍ തെരഞ്ഞെടുക്കുന്നു.
ഇത്തരത്തിലുള്ള പ്രതിസന്ധി ഘട്ടങ്ങളില്‍ കുഴപ്പത്തിലാകുന്നത് സ്വകാര്യ സ്ഥാപനങ്ങള്‍ നടത്തുന്ന കെയര്‍ ഹോമുകളാണ്. ഇവിടേക്ക് നേഴ്‌സുമാരെ കിട്ടാതെ വരികയും മിക്കതിന്റെയും പ്രവര്‍ത്തനം താളം തെറ്റുകയും ചെയ്യും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല