1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 9, 2015

ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പ്രബന്ധം അവതരിപ്പിക്കാന്‍ മലയാളി ഗണിത ശാസത്രജ്ഞന്‍ ഡോ. ജിബിന്‍ ജോര്‍ജ് പവ്വത്തില്‍. കാന്‍സര്‍ രോഗം കണ്ടെത്താന്‍ വരെ ഗണിതശാസ്ത്രത്തെ ഉപയോഗിക്കാമെന്ന് സ്ഥാപിക്കുന്ന ജിബിന്റെ പ്രബന്ധത്തെയാണ് ബ്രിട്ടീഷ് പാര്‍ലമെന്റ് ആദരിക്കുന്നത്.

കൊച്ചി കുമ്പളം സ്വദേശിയായ ജിബിന്‍ യുകെയിലെ സ്വാന്‍സി സര്‍വകലാശാലയില്‍ സീനിയര്‍ ലക്ചററും ഗവേഷകനുമാണ്. കാന്‍സര്‍ രോഗം കണ്ടെത്തുന്നതിലും ചികിത്സയിലും ഗണിതത്തിന്റെ പ്രയോഗ സാധ്യതകള്‍ പഠിക്കുന്ന മാത്തെമാറ്റിക്കല്‍ ഓങ്കോളജിയിലാണ് ജിബിന്‍ പ്രധാനമായും ഗവേഷണം നടത്തുന്നത്.

അവസാന റൗണ്ടില്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ 3,000 പൗണ്ടിന്റെ സ്വര്‍ണമെഡലാണ് ജിബിനെ കാത്തിരിക്കുന്നത്. ഗണിത ശാസ്ത്രത്തിലെ ചില പ്രയോഗങ്ങള്‍ വഴി കാന്‍സര്‍ രോഗത്തെ നിയന്ത്രിക്കാന്‍ കഴിയുമെന്നത് രോഗികള്‍ക്ക് ആശാവഹമാണെന്ന് ജിബിന്‍ പറഞ്ഞു.

സ്വര്‍ണ മെഡല്‍ നേടുക എന്നതിനേക്കാള്‍ കാന്‍സര്‍ ചികിത്സയില്‍ ഗണിത ശാസ്ത്രത്തിന്റെ സാധ്യതകള്‍ ലോക ശ്രദ്ധയിലേക്ക് കൊണ്ടുവരാന്‍ കഴിയുമെന്നതാണ് പ്രധാനം. അതിന് ബ്രിട്ടീഷ് പാര്‍ലമെന്റിനേക്കാള്‍ മികച്ച മറ്റൊരു വേദി ഇല്ലെന്നും ജിബിന്‍ നിരീക്ഷിച്ചു.

കുമ്പളം പവ്വത്തില്‍ റിട്ട. അധ്യാപകരായ പി.ടി. ജോര്‍ജിന്റേയും മേരിയുടേയും മകനാണ് ജിബിന്‍. ഭാര്യ ടീനയും സ്വാന്‍ യൂണിവേഴ്‌സിറ്റിയിലെ ജീവനക്കാരിയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.