1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 19, 2015

ബ്രിട്ടീഷ് പാര്‍ലമെന്റ് കെട്ടിടത്തിന്റെ അവസ്ഥ ശോചനീയമാണെന്ന് റിപ്പോര്‍ട്ട്. ബ്രിട്ടണിലെ ഏറ്റവും പുരാതന കെട്ടിടങ്ങളില്‍ ഒന്നായ ബ്രിട്ടീഷ് പാര്‍ലമെന്റ് അതേപടി കേട്പാട് ക്ൂടാതെ നിലനിര്‍ത്താന്‍ ഏഴ് ബില്യണ്‍ പൗണ്ടിന്റെ അറ്റകുറ്റപ്പണി നടത്തണമെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

പാര്‍ലമെന്റ് ഉദ്യോഗസ്ഥര്‍ കമ്മീഷന്‍ ചെയ്ത റിപ്പോര്‍ട്ട് ഡെലോയിറ്റ് റിയല്‍ എസ്‌റ്റേറ്റുമായി കൂടിയാലോചിച്ചാണ് തയാറാക്കിയിരിക്കുന്നത്. 1950 മുതല്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അറ്റകുറ്റപ്പണികളൊന്നും നടത്തിയിട്ടില്ല.

ഈ കെട്ടിടം ഇതേരീതിയില്‍ വരും തലമുറകള്‍ക്കായി ഉണ്ടായിരിക്കും എന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ലെന്ന് പാര്‍ലമെന്റിന്റെ റെസ്റ്റൊറേഷന്‍ ഡയറക്ടര്‍ സ്‌കൈ ന്യൂസിനോട് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.