കഴിഞ്ഞ മൂന്നു മാസത്തിനിടയില്‍ ഉണ്ടായ ആഗോള വ്യാപാര സ്ഥാപനങ്ങളിലെ നേട്ടം ബ്രിട്ടനിലെ ഓഹരി ഉടമകള്‍ക്ക് പ്രതേകിച്ചും പെന്ഷന് ഫണ്ടസ്നു അപ്രതീക്ഷിത ഡിവിഡന്‍ഡ് (ലാഭവിഹിതം) നേടികൊടുത്തു.
കാപ്പിറ്റ ഡിവിഡന്‍ഡ് മോണിട്ടര്‍ അനുസരിച്ച് ഓഹരി ഉടമകള്‍ക്ക് 19 ബില്യണ്‍ പൌണ്ടാണ് ഈ വര്‍ഷം ജൂണിനു തൊട്ടു മുമ്പുള്ള മൂന്ന് മാസത്തില്‍ അധികമായി ലഭിച്ചത്. ഇതു കഴിഞ്ഞ വര്‍ഷം ഇതേ സമയം ലഭിച്ചതിന്റെ ഇരുപത്തിയേഴ് ശതമാനം കൂടുതല്‍ ആണ്.
“പെന്ഷന് ഫണ്ടിലും സ്വകാര്യ ഓഹരികളിലും നിക്ഷേപിച്ചവരില്‍ എറെ പേരും റിട്ടയര്‍മെന്റ് വരുമാനതോടൊപ്പം ഓഹരികളെയും അധിക വരുമാനത്തിനായി ആശ്രയിക്കാറുണ്ട്. അവര്‍ക്ക് സന്തോഷിക്കാനുള്ള അവസരമാണിത്.” കാപ്പിറ്റ രജിസ്ട്രാറിലെ ചാള്‍സ് ക്രയര്‍ പറഞ്ഞു.ഓഹരികളില്‍ നിന്നുള്ള വരുമാനം സേവിംഗ്സിനെക്കാളും ബോണ്ടില്‍ നിക്ഷേപിച്ച്ചതിനെക്കളും കൂടിയ വര്‍ഷമാണ് ഇത്.കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ ലാഭവിഹിതം ഏറ്റവുമധികം വര്‍ധിച്ചത് 2011 ല്‍ ആണ്. ഈ വര്‍ഷം മാത്രം ഉടമകള്‍ക്ക് പ്രതീക്ഷിക്കാവുന്ന ലാഭവിഹിതം 7.5 ബില്യണ്‍ പൌണ്ടാണ്.
“ഏറ്റവും വലിയ നിക്ഷേപകര്‍ എന്ന നിലയില്‍ വളരെ അധികം സാമ്പത്തിക ബാധ്യത ഉള്ള പെന്ഷന് ഫണ്ടുകള്‍ക്ക് ആണ് ഡിവിഡന്‍ഡ് ഉയരുന്നതിലൂടെ വളരെ അധികം നേട്ടം.” നാഷണല്‍ അസോസിയേഷന് ഓഫ് പെന്ഷന് ഫണ്ട്സ് ചീഫ് എക്സിക്യൂട്ടീവ് അയ ജോണി സെഗാര്‍ പറഞ്ഞു.“ഓഹരികളില്‍ നിക്ഷേപിച്ച സ്വകാര്യ പെന്‍ഷന്‍കാര്‍ക്കും ഇതു ഒരു നേട്ടം തന്നെ ആണ്. ““വളരെ നാളുകളായി നിലനിന്നിരുന്ന അനിശ്ചിതത്വത്തിനു ശേഷം ഉണ്ടായ ഈ ഉണര്‍വ് ശുഭസൂചകമാണ്. ഇതു ഓഹരികളില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ ഇടപാടുകാരെ പ്രേരിപ്പിക്കും”. അനുവിറ്റി ഡയറക്ട്ടിന്റെ റിട്ടയര്‍മെന്റ് സ്പെഷ്യലിസ്റ്റ് ബോബ് ബുളിവന്റ് പറഞ്ഞു.
ഇങ്ങനെ ശുഭ സൂചകമാണ് കാര്യങ്ങള്‍ എന്നിരിക്കെ ഓഹരികളെ അടിസ്ഥാനമാക്കി നിക്ഷേപിച്ചിരിക്കുന്ന സേവിംഗ്സിന്റെ ഉടമകള്‍ക്ക് പോര്‍ട്ട് ഫോളിയോയില്‍ കാര്യമായ കുതിച്ചു ചാട്ടവും ഉണ്ടാകുമെന്നാണ് ദി വേ ഗ്രൂപ് എന്ന ബ്രോക്കിങ് സ്ഥാപനത്തിന്റെ എഡ്ഡി ഓ ഗോര്‍മാന്‍ പറയുന്നത്. വളരെ കാലം വിപണിയിലെ ഉയര്ച്ചതാഴച്ചകള്ക്കിടയില് ക്ഷമാപൂര്‍വം കാത്തിരുന്ന നിക്ഷേപകര്‍ക്ക് കിട്ടിയ നിധി ആണ് ഈ ലാഭവിഹിതം.
കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി കമ്പനികള്‍ ലാഭവിഹിതം ഇടപാട്കാര്‍ക്ക് കൊടുക്കുക ഉണ്ടായില്ല. അതിനാല്‍ ഈ പ്രഖ്യാപനം പെന്ഷന് ഫണ്ട്സില്‍ നിക്ഷേപിച്ചിരിക്കുന്ന ഇടപാടുകാര്‍ക്ക് ആശ്വാസകരമാണ്. അതോടൊപ്പം. പെന്ഷന് തുകയെ ആശ്രയിക്കുന്നവര്‍ക്കും. ഈ ഒരു ഉത്തേജനം FTSE 100, FTSE ആള് ഷെയര്‍ സൂചികയിലും കാണാന്‍ കഴിയും.
ലാഭവിഹിതത്തില്‍ ഉണ്ടായ ഈ വര്‍ധനവില്‍ പ്രധാന സംഭാവാന ഖനനം ചെയ്യുന്ന കമ്പനികളുടെതാണ് ഏകദേശം 4.1 ബില്യണ്‍ പൌണ്ട്. കമ്പനികള്‍ ലാഭവിഹിത നാലിരട്ടിയായി വര്‍ധിപ്പിച്ചതായി ഡിവിഡന്‍ഡ് മോണിട്ടര്‍ കണ്ടെത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല