ലോകത്തില്‍ ഏറ്റവും അധികം രഹസ്യങ്ങള്‍ കൈകാര്യം ചെയ്യുന്ന വിഭാഗമാണ് പോലീസ്. അതുകൊണ്ട് തന്നെ സ്വാഭാവികമായും ഏറ്റവും കൂടുതല്‍ വിവരങ്ങള്‍ ചോര്‍ത്തപ്പെടുന്നതും ഇതേ വകുപ്പില്‍ തന്നെയാണ് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയം ഉണ്ടാകില്ല. ബ്രിട്ടനെ സംബന്ധിച്ചിടത്തോളം അടുത്തിടെ ഉണ്ടായ ഫോണ്‍ ചോര്‍ത്തല്‍ വിവാദവും മറ്റും ഉണ്ടാക്കിയ പ്രശ്നങ്ങള്‍ ചില്ലറയല്ല. അതുകൊണ്ടുതന്നെ ബ്രിട്ടന്‍ പോലീസുകാരില്‍ ഒരു നിയന്ത്രണം കൂടി ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
പത്രക്കാരുമൊത്തു മദ്യപാനം വേണ്ടന്നാണ് ബ്രിട്ടീഷ് പോലീസിനു ഇപ്പോള്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം. മദ്യപിച്ചുകഴിഞ്ഞാല്‍ പോലീസില്‍നിന്നു വിവരങ്ങള്‍ ചോര്‍ത്താന്‍ എളുപ്പമാണെന്ന് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തെക്കുറിച്ച് അന്വേഷിച്ച മുന്‍ പാര്‍ലമെന്ററി സ്റാന്‍ഡിംഗ് കമ്മീഷണര്‍ ഡെയിം എലിസബത്ത് നേതൃത്വം നല്കിയ സമിതി ചൂണ്ടിക്കാട്ടിയാതിനെ തുടര്‍ന്നാണ് ഈ നിര്‍ദേശം.
ചില പോലീസ് ഉദ്യോഗസ്ഥര്‍ക്കു പത്രപ്രവര്‍ത്തകരുമായി അടുത്ത ബന്ധമുണ്ടെന്ന് ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്നായിരുന്നു അന്വേഷണസമിതിയെ നിയോഗിച്ചത്. സ്കോട്ട്ലന്‍ഡ് യാര്‍ഡ് പോലീസിലെ ഒരു വിഭാഗവും മാധ്യമരംഗവും തമ്മിലുള്ള അടുപ്പം ഗൌരവതരമായ പ്രശ്നങ്ങള്‍ക്കിടയാക്കിയിട്ടുണ്ടെന്ന് അന്വേഷണ സമിതി കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല