സ്വന്തം ലേഖകന്‍: പുതുക്കിയ ബ്രെക്‌സിറ്റ് കരാറിന്റെ കരടുമായി തെരേസ മേയ് ഇന്ന് പാര്‍ലമെന്റില്‍; ഇന്നും പാര്‍ലമെന്റ് കരാര്‍ തള്ളിയാല്‍ നോ ഡീല്‍ ബ്രെക്‌സിറ്റെന്ന് മുന്നറിയിപ്പ്. ബ്രെക്‌സിറ്റ് കരാറിന്റെ പുതുക്കിയ കരട് തെരേസ മേയ് ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ആദ്യ കരാര്‍ പാര്‍ലമെന്റില്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് പുതിയ കരാറിന് മേയ് രൂപം നല്‍കിയിരിക്കുന്നത്. കരാറിന് പിന്തുണ തേടി മേയ് എം.പിമാരുമായി ചര്‍ച്ച നടത്തിയിരുന്നു.
നേരിയ ഭൂരിപക്ഷത്തില്‍ അവിശ്വാസ പ്രമേയത്തെ അതിജീവിച്ച തെരേസ മേയ് ബ്രക്‌സിറ്റ് പ്രതിസന്ധി മറികടക്കാനുള്ള നീക്കങ്ങളിലാണ്. മേ കൊണ്ടുവന്ന ബ്രക്‌സിറ്റ് കരാര്‍ ചൊവ്വാഴ്ച പാര്‍ലമെന്റ് തള്ളിയിരുന്നു. എന്നാല്‍ ഇതിനു പിന്നാലെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ തെരേസ മേയ് അതിജയിച്ചു. അവിശ്വാസം പരാജയപ്പെട്ടതിന് പിന്നാലെ തന്നെ മേയ് പ്ലാന്‍ ബി സംബന്ധിച്ച് ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു.
മുന്‍ കരാറില്‍ നിന്നും മാറ്റങ്ങള്‍ വരുത്തിയ പുതിയ കരട് ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നാണ് മേയ് അറിയിച്ചിരിക്കുന്നത്. പുതുക്കിയ കരാറിന് പിന്തുണതേടി മേയ് എം.പിമാരുമായി സമവായ ചര്‍ച്ച നടത്തിയിരുന്നു. കരാര്‍ നിരാകരിക്കപ്പെട്ടാല്‍ കരാര്‍ ഇല്ലാതെയുള്ള നോ ഡീല്‍ ബ്രെക്‌സിറ്റ് നടപ്പാക്കേണ്ടി വരുമെന്ന് മേയ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല