സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ ഇന്ത്യാ സന്ദര്‍ശനം അടുത്ത മാസം, ഒപ്പം ഇന്ത്യ, യുകെ ഉച്ചകോടിയും നടക്കാന്‍ സാധ്യത. ബ്രിട്ടീഷ് പ്രധാനമന്ത്രിയെന്ന നിലയില്‍ തെരേസ മേയുടെ ആദ്യ ഇന്ത്യന്‍ സന്ദര്‍ശനമാണിത്. ഡല്‍ഹിയില്‍ നവംബര്‍ ഏഴ് മുതല്‍ ഒന്‍പത് വരെ നടക്കുന്ന ഇന്ത്യയു.കെ ടെക് ഉച്ചകോടിയോട് അനുബന്ധിച്ചായിരിക്കും സന്ദര്‍ശനമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇന്ത്യന്‍ ശാസ്ത്രാ സാങ്കേതിക വകുപ്പും കോണ്‍ഫഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. ബ്രിട്ടീഷ് ശാസ്ത്ര റിസേര്‍ച് വകുപ്പ് മന്ത്രി ജോ ജോണ്‍സണും ചടങ്ങിനെത്തുന്നുണ്ട്.
2015 നവംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ യു.കെ സന്ദര്‍ശനത്തിലാണ് ഉഭയകക്ഷി ഉച്ചകോടിക്ക് തീരുമാനമായത്. ബ്രിട്ടന്റെ പാര്‍ലമെന്ററി രാഷ്ട്രീയ ചരിത്രത്തില്‍ രണ്ടാമത്തെ വനിതാ പ്രധാനമന്ത്രിയായ തെരേസ മേയുടെ സന്ദര്‍ശനം ഇന്ത്യ, യുകെ ബന്ധത്തില്‍ പുതു അധ്യായമാകുമെന്നാണ് നിരീക്ഷകര്‍ കരുതുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല