തങ്ങളുടെ മകളെ ശല്യം ചെയ്യരുതെന്ന അപേക്ഷയുമായി വില്യം രാജകുമാരനും ഭാര്യയും രംഗത്ത്. ചിത്രങ്ങള്‍ പകര്‍ത്തുന്നതിനായി വലിയ ലെന്‍സുകളുമായി എത്തുമ്പോള്‍ അത് മകള്‍ക്ക് ഭയമുണ്ടാക്കുന്നതിനാലാണ് രാജകുടുംബം ഇത്തരമൊരു അപേക്ഷയുമായി പത്രക്കുറിപ്പ് ഇറക്കിയിരിക്കുന്നത്. മാധ്യമ ഫോട്ടോഗ്രഫര്‍മാര്‍ക്ക് പകര്‍ത്തുന്നതിനായി പലപ്പോഴും കുട്ടിയുമായി ഇവര്‍ പോസ് ചെയ്തിട്ടുണ്ട്. എന്നാല്‍ തുടര്‍ച്ചയായി ഫോട്ടോഗ്രാഫര്‍മാരില്‍നിന്ന് ശല്യം ഉണ്ടാകുന്ന സാഹചര്യത്തിലാണ് രാജകുടുംബം ഇടപെട്ടത്.
മികച്ച ഫോട്ടോ ഒപ്പിയെടുക്കുന്നതിനായി ഏതറ്റം വരെയും പോകുന്നവരാണ് ഫോട്ടോഗ്രഫര്‍മാര്‍. ഇവര്‍ നീളം ലെണ്‍സ് ഘടിപ്പിച്ച ക്യാമറകളുമായി എത്തിമ്പോള്‍ അത് കുട്ടിക്കും മാതാപിതാക്കള്‍ക്കും ഒരുപോലെ ശല്യമുണ്ടാക്കുന്നുണ്ട്. ശല്യം ചെയ്യരുതെന്നും തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും രാജകുടുംബം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെടുന്നു.
കഴിഞ്ഞ ശനിയാഴ്ചയാണ് കെയ്റ്റ് മിഡിള്ട്ടണ് ഷാര്‍ലെറ്റ് രാജകുമാരിക്ക് ജന്മം നല്‍കിയത്. അതുമുതല്‍ ഫോട്ടോഗ്രഫര്‍മാര്‍ കുഞ്ഞിന്റെ പിന്നാലെ പായുകയാണ്. മാധ്യമ മേഖലയില്‍ നിലനില്‍ക്കുന്ന കോമ്പറ്റീഷനാണ് മറ്റുള്ളവരെക്കാള്‍ മികച്ച ചിത്രം എന്ന സമ്മര്‍ദ്ദം ഫോട്ടോഗ്രഫര്‍മാര്‍ക്ക് നല്‍കുന്നത്.
പാപ്പരാസികളുടെ ശല്യം രാജ കുടുംബത്തിന് മുമ്പും തലവേദന സൃഷ്ടിച്ചിട്ടുണ്ട്. 1997ല്‍ ഒരു ഫോട്ടോഗ്രാഫറുടെ പിടിയില്‍ നിന്നും രക്ഷപ്പെടുന്നതിനുള്ള ശ്രമത്തിനിടയിലാണ് വില്യം രാജകുമാരന്റെ അമ്മ ഡയാനാ രാജ്ഞി കാറപകടത്തില്‍ മരിക്കുന്നത്. 2002ല്‍ വില്യം രാജകുമാരനും ഭാര്യ കെയ്റ്റും ഫ്രാന്‍സില്‍ അവധിക്കാലം ചിലവഴിക്കുന്ന ശ്രദ്ധേയമായ ചിത്രങ്ങള്‍ ഒരു മാഗസിന് പുറത്തുവിട്ടിരുന്നു. ഇതില്‍ രാജകുടുംബം കടുത്ത എതിര്‍പ്പും പ്രകടിപ്പിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല