സ്വന്തം ലേഖകന്‍: ബ്ലാക്ക് മൂര്‍ വംശീയ വിവാദത്തില്‍ കുടുങ്ങി ബ്രിട്ടിഷ് രാജ്ഞിയുടെ ക്രിസ്മസ് വിരുന്നിന് എത്തിയ മൈക്കിള്‍ രാജകുമാരി, ഒടുവില്‍ മാപ്പു പറഞ്ഞ് തലയൂരി. ചടങ്ങില്‍ മൈക്കിള്‍ രാജകുമാരി അണിഞ്ഞ ആഭരണം വംശീയമാണെന്നു വിമര്‍ശനമുയര്‍ന്നതോടെ മൈക്കിള്‍ രാജകുമാരി ക്ഷമാപണം നടത്തി. എലിസബത്ത് രാജ്ഞിയുടെ സഹോദര പുത്രന്റെ ഭാര്യയാണ് മൈക്കിള്‍ രാജകുമാരി.
ബുധനാഴ്ച ബക്കിങ്ങാം കൊട്ടാരത്തില്‍ നടന്ന ക്രിസ്മസ് വിരുന്നില്‍ കിരീടം വച്ച കറുത്ത അടിമയുടെ രൂപമുള്ള ബ്ലാക്കമൂര്‍ ബ്രോച് അണിഞ്ഞാണു രാജകുമാരി എത്തിയത്. ഹാരി രാജകുമാരന്റെ പ്രതിശ്രുത വധു മേഗന്‍ മാര്‍ക്കിളിന്റെ അമ്മ കറുത്ത വര്‍ഗക്കാരിയാണ്. രാജകുടുംബാംഗങ്ങള്‍ക്കു മുന്‍പാകെ മേഗനെ പരിചയപ്പെടുത്തുന്ന ചടങ്ങു കൂടിയായിരുന്നു ക്രിസ്മസ് വിരുന്ന്.
മേഗനുമായുള്ള ആദ്യ കൂടിക്കാഴ്ചയ്ക്ക് ഇതു ധരിച്ചെത്തിയതാണു വിമര്‍ശനം രൂക്ഷമാകാന്‍ കാരണം. വിവാഹശേഷം കെന്റ് രാജകുടുംബത്തിന്റെ അയല്‍വാസിയായി മേഗന്‍ എത്താനിരിക്കേയാണു വിവാദം. ആഫ്രിക്കന്‍ വംശജരായ അടിമകളുടെ രൂപങ്ങള്‍ കാല്‍പനികവല്‍ക്കരിച്ചു ചിത്രീകരിക്കുന്ന കലാ രീതിയാണ് ബ്ലാക്ക്മൂര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല