ബ്രിട്ടീഷ് ജനത വീണ്ടും ഒരു രാജകുമാരന്റെയോ രാജകുമാരിയുടെയോ വരവ് കാത്തിരിക്കുകയാണ്. വില്യം രാജകുമാരന്റെയും കേറ്റ് മിഡില്‍ടണ്‍ രാജകുമാരിയുടെയും രണ്ടാമത്തെ കുഞ്ഞിനായാണ് ഈ കാത്തിരിപ്പ്. രാജകീയ ജനനം ലോകത്തെ അറിയിക്കാന്‍ ബ്രിട്ടനിലെ മാധ്യമപ്പട സെന്റ് മേരീസ് ആശുപത്രിക്ക് മുന്നില്‍ തടിച്ചുകൂടിയിട്ടുണ്ട്. ആദ്യ കുഞ്ഞിന്റെ ജനനത്തിനും വന്‍ മാധ്യമപ്പടയായിരുന്നു ആശുപത്രിക്ക് മുന്‍പില്‍ തടിച്ചു കൂടിയത്.
2013 ജൂലൈയിലായിരുന്നു വില്യം രാജകുമാരന്റെയും കേറ്റ് രാജകുമാരിയുടെയും ആദ്യ കുഞ്ഞ് ജോര്‍ജിന്റെ വരവിന് വേണ്ടിയുള്ള കാത്തിരിപ്പ്. 21 മാസം പ്രായമുള്ള ജോര്‍ജിന് സഹോദരനാണോ സഹോദരിയാണോ വരുന്നതെന്ന ആകാംക്ഷയിലാണ് ബ്രിട്ടീഷ് രാജകുടുംബത്തിന് കീഴിലുള്ള പ്രജകള്‍. ഏപ്രില്‍ അവസാനത്തോടെ കേറ്റ് രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കും. കേറ്റിന്റെ ആശുപത്രിവാസം പരിഗണിച്ച് ആശുപത്രിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഹോസ്പിറ്റല്‍ ബോര്‍ഡില്‍ സ്‌പെഷ്യല്‍ ഇവെന്റ് പരിഗണിച്ച് പാര്‍ക്കിങ് നിയന്ത്രിച്ചിട്ടുണ്ടെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കേറ്റിന്റെ ആദ്യ പ്രസവത്തെത്തുടര്‍ന്ന് ഏറെ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. അതിന്റെ പേരില്‍ ഒരു നേഴ്‌സ് അത്മഹത്യ ചെയ്തിരുന്നു. ഇതുകൊണ്ട്തന്നെ അതീവ ശ്രദ്ധയോടെയാണ് രാജകുടുംബത്തിലെ ഒരോ നീക്കങ്ങളും. കേറ്റിന്റെ ഒരു ചിത്രമെങ്കിലും പകര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് മാധ്യമപ്പട തമ്പടിച്ചിരിക്കുന്നത്.
പുതിയ അനന്തരാവകാശിയുടെ അധികാരങ്ങളെ കുറിച്ച് വരെ ഇപ്പോള്‍ തന്നെ ചര്‍ച്ച നടക്കുന്നുണ്ട്. ഗര്‍ഭിണിയായ അവസ്ഥയിലും കേറ്റ് ഫാഷന്‍ ലോകത്ത് ശ്രദ്ധാകേന്ദ്രമായിരുന്നു. ഗര്‍ഭാവസ്ഥയെ ബാധിക്കാത്ത തരത്തിലുള്ള ഡിസൈനര്‍ വസ്ത്രങ്ങളായിരുന്നു കേറ്റ് ധരിച്ചിരുന്നത്. ലണ്ടനില്‍ മാത്രമല്ല, ലോകം മു!ഴുവന്‍ ഈ വസ്ത്രങ്ങള്‍ ചര്‍ച്ചയായി. കേറ്റ് ധരിച്ച രീതിയിലുള്ള വസ്ത്രങ്ങളെല്ലാം വിപണിയില്‍ അതിവേഗമാണ് വിറ്റ!ഴിയുന്നത്. എന്തായാലും രാജകുടുംബത്തിലെ അതിഥിയുടെ വരവ് ഗംഭീരമായി ആഘോഷിക്കാന്‍ തന്നെയാണ് ബ്രിട്ടന്റെ തീരുമാനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല