ദുരന്ത നിരീക്ഷണവുമായി ബന്ധപ്പെട്ട ബ്രിട്ടന്റെ മൂന്ന് ഉപഗ്രഹങ്ങളുമായി ഐ.എസ്.ആര്‍.ഒയുടെ പി.എസ്.എല്‍വി സി 28 റോക്കറ്റ് ജൂലായ് 10 ന് ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിക്കും. വാണിജ്യവിക്ഷേപണ വിഭാഗമായ ആന്‍ട്രിക്‌സ് കോര്‍പറേഷനുമായുണ്ടാക്കിയ കരാറനുസരിച്ചാണിത്. മൂന്ന് ഉപഗ്രഹങ്ങള്‍ക്കും കൂടി 1425 കിലോഗ്രാം ഭാരമുണ്ട്. ഇതുവരെ 25 വിദേശ ഉപഗ്രഹങ്ങളുടെ വിക്ഷേപണ കരാറാണ് ആന്‍ട്രിക്‌സ് ഏറ്റെടുത്തിട്ട് പൂര്‍ത്തിയാക്കിയിട്ടുള്ളത്.
ഡിഎംസി 1,2,3 എന്നീ ഉപഗ്രഹങ്ങളാണ് ശ്രീഹരിക്കോട്ടയില്‍നിന്ന്് വിക്ഷേപിക്കുക എന്ന് ഐഎസ്ആര്‍ഒ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ജുലൈ പത്ത് എന്ന തിയതി ലക്ഷ്യമാക്കിയാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെങ്കിലും കാലാവസ്ഥ വ്യതിയാനം സാങ്കേതിക പിഴവ് എന്നിവ ഉണ്ടായാല്‍ ഉപഗ്രഹ നിക്ഷേപം മാറ്റി വെയ്ക്കുമെന്ന് ഐഎസ്ആര്‍ഒ വിശദീകരിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല