സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ വന്‍ ഭീകര വിരുദ്ധ വേട്ട, ക്രിസ്മസ്, ന്യൂ ഈയര്‍ ആഘോഷങ്ങള്‍ക്കിടെ ഭീകരാക്രമണം നടത്താനുള്ള തീവ്രവാദ പദ്ധതി തകര്‍ത്തു, നാലു പേര്‍ പിടിയില്‍. സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡും ഭീകരവിരുദ്ധ സ്‌ക്വാഡും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകര പദ്ധതി പൊളിച്ചത്. റെയ്ഡില്‍ വിവിധയിടങ്ങളില്‍ നിന്നായാണ് നാലു പേര്‍ പിടിയിലായത്. ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്നാണ് വിവരം.
ഒപ്പം ക്രിസ്മസിനോടുബന്ധിച്ചു ലണ്ടന്‍, മാഞ്ചസ്റ്റര്‍, ബര്‍മിങ്ങാം തുടങ്ങിയ എല്ലാ വന്‍ നഗരങ്ങളിലും സുരക്ഷാ സംവിധാനങ്ങള്‍ അതിശക്തമാക്കുകയും ചെയ്തു.സൗത്ത് യോര്‍ക്ക്‌ഷെയറിലും ഡെര്‍ബിഷെയറിലും ചെസ്റ്റര്‍ഫീല്‍ഡിലും നടത്തിയ റെയ്ഡുകളിലാണു കഴിഞ്ഞ ദിവസം നാലു പേര്‍ പിടിയിലായത്. ഇവര്‍ ഇസ്‌ലാമിക ഭീകര സംഘടനകളുമായി ബന്ധമുള്ളവരാണെന്നു പൊലീസ് വ്യക്തമാക്കി.
ലണ്ടന്‍, മാഞ്ചസ്റ്റര്‍ തുടങ്ങിയ നഗരങ്ങളില്‍ ക്രിസ്മസിനോടനുബന്ധിച്ച് ആക്രണങ്ങള്‍ നടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നാണ് സൂചന. ചെസ്റ്റര്‍ഫീല്‍ഡിലെ ഒരു വീട്ടില്‍ സ്‌ഫോടകവസ്തുക്കള്‍ സൂക്ഷിക്കുന്നുണ്ടെന്ന വിവരം ലഭിച്ചെത്തിയ ബോംബ് സ്‌കാഡ് ഉള്‍പ്പെടെയുള്ള സംഘം ഈ വിട്ടീല്‍ സൂക്ഷിച്ചിരുന്ന സ്‌ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല